അന്ധകാരനഴി പാലം പണി വീണ്ടും സ്തംഭിച്ചു
തുറവൂര്‍: അന്ധകാരനഴി വടക്കേപാലത്തിന്റെ നിര്‍മാണം വീണ്ടും നിലച്ചു. പൂര്‍ത്തികരിച്ച പ്രവര്‍ത്തനങ്ങളുടെ പണം ലഭിക്കാത്തതാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കാന് കാരണമെന്നു അറിയുന്നു.മുന്‍ കരാറുകാരനും പണം ലഭിക്കാത്തതിനെ തുടര്‍ന്നു കരാറില്‍ നിന്ന് പിന്മാറിയിരുന്നു.
ഇതേ തുടര്‍ന്നു ഒരു വര്‍ഷത്തോളം പാലം പണി നിലച്ചിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി നിര്‍മാ ണ പ്രവര്‍ത്തനം പുതിയ കരാറുകാരനെ ഏല്പിച്ചത്. തുടക്കത്തില്‍ ഇവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദൃതഗതിയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം വീണ്ടും നിലച്ചിരിക്കുകയാണ്.ഇത് നാലാം തവണയാണ് നിര്‍മാണ പ്രവര്‍ത്തനം നിലക്കുന്നത്. ഇതിനോടപ്പം നിര്‍മാണം ആരംഭിച്ച തെക്കേപാലംപതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു നിലവില്‍ പാലത്തിന്റെ രണ്ട് ഭാഗത്തിന്റെയും പൂര്‍ത്തികരിച്ചു കഴിഞ്ഞു.ഇനിയുള്ളത് മധ്യഭാഗത്തിന്റെ സ്പാന്‍ നിര്‍മാണം മാത്രമാണ്. ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണം നടക്കുന്നത്. സ്തംഭനാവസ്ഥയിലായ അന്ധകാരനഴി വടക്കേപാലത്തിന്റെ നിര്‍മാണം ഉടനെ പൂര്‍ത്തികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."