HOME
DETAILS
MAL
പാമോലിന്‍ കേസ്: സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് വി.എസ്
backup
May 11 2016 | 18:05 PM
പാലക്കാട്: പാമോലിന്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന സുപ്രിം കോടതി പരാമര്‍ശം യുഡിഎഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പദവി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 24 വര്‍ഷമായി പാമോയില്‍ കേസിലെ അഴിമതിക്കാര്‍ക്കെതിരേ താന്‍ നടത്തിക്കൊണ്ടിരുന്ന പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് കോടതി പരാമര്‍ശം.
പാമോയില്‍ കേസിലെ പ്രതികളുമായി കൂട്ടുചേര്‍ന്ന് നിയമസംവിധാനം അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ സര്‍ക്കാരിന്റെ മുഖമുദ്രയും തട്ടിപ്പ് രാഷ്ട്രീയമാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."