HOME
DETAILS

ഹൈക്കോടതി ഇടപെട്ടു; മൂലമറ്റം-പതിപ്പള്ളി-ഉലുപ്പൂണി റോഡിന് 9.38 കോടിയുടെ ഭരണാനുമതി

  
backup
October 14 2016 | 20:10 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae

തൊടുപുഴ: നാട്ടുകാര്‍ സംഘടിപ്പിച്ച് രൂപികരിച്ച വികസന സമിതിയുടെ നിയമപോരാട്ടത്തിന്റെ ഫലയമായി മൂലമറ്റം -പതിപ്പളളി- ഉലുപ്പൂണി റോഡിന് 9.38 കോടിയുടെ ഭരണാനുമതി ലഭിച്ചു.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കനിഞ്ഞത്.
40 വര്‍ഷം മുമ്പ് നാട്ടുകാര്‍ വെട്ടിത്തുറന്ന ഈ വഴി തേക്കടി, വാഗമണ്‍, പീരുമേട്, കുരിശുമല എന്നിവടങ്ങളിലേക്കുളള എളുപ്പവഴിയാഷ്.  നൂറ് ശതമാനം ആദിവാസികള്‍ താമസിക്കുന്ന പതിപ്പളളി മേമുട്ടം വഴി കടന്നുപോകുന്ന ഈ റോഡ് മറ്റ് സമീപ റോഡുകളെ അപേക്ഷിച്ച് ദൂരക്കുറവും അപകട സാധ്യതയില്ലാത്തതുമാണ്. മാത്രമല്ല പാലങ്ങളോ, കലുങ്കുകളോ, ചപ്പാത്തുകളോ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. റോഡ് പണി പൂര്‍ത്തയായാല്‍ തൊടുപുഴയില്‍ നിന്നും കട്ടപ്പനയ്ക്കുളള ദൂരം 90 ല്‍ നിന്നും 70 കിലോമീറ്ററായി ചുരുങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  ഇടുക്കി എം.പി. ആയിരുന്ന പി.ടി തോമസ് മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍പ്പെടുത്തി ഇന്‍വസ്റ്റിഗേഷന്‍ സര്‍വ്വേയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 15 ലക്ഷം രൂപാ അനുവദിച്ചിരുന്നു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും റോഡിന്റെ അലൈന്‍മെന്റും അംഗീകരിച്ച് ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ധനകാര്യവകുപ്പില്‍ നിന്ന് അനുമതി ലഭിക്കാത്തതുമൂലം പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഭരണാനുമതികിട്ടിയില്ല.
ചില രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും തദ്ദേശവാസികള്‍ സമീപിച്ചെങ്കിലും ആദിവാസി കോളനി ആയതിനാല്‍ അവഗണിക്കുകയാണുണ്ടായതെന്ന് ഭാരവാഹികള്‍ പതസമ്മേളനത്തില്‍ അറിയിച്ചു. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ വീണ്ടും ഭരണാനുമതി കിട്ടുന്നതിന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ് മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബഡ്ജറ്റില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചില പ്രാദേശീക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ ധനകാര്യമന്ത്രി കെ. എം. മാണി വീണ്ടും അനുമതി നിഷേധിച്ചു. ഇതിനിടെ അഞ്ച് വര്‍ഷം മുമ്പ് മേമുട്ടം ഭാഗത്ത് ഉരുള്‍പ്പൊട്ടി റോഡ് പൂര്‍ണ്ണമായി തകര്‍ന്നു.
എം.എല്‍. എ.യേയും, എം.പി.യേയും മറ്റ് തൃതല പഞ്ചായത്ത് ജനപ്രതിനിധികളേയും തദ്ദേശ വാസികള്‍ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ഇതിനെ തുടര്‍ന്ന് തദ്ദേശ വാസികള്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.ഡി. ദേവദാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് റോഡ് വികസന സമിതി രൂപീകരിച്ചു. സമിതി ചെയര്‍മാന്‍ എം.ഡി. ദേവദാസ്, സെക്രട്ടറി കെ.കെ, വിജയന്‍ എന്നിവര്‍  അഭിഭാഷകരായ പി.എം. മനോജ്, എസ്. റസൂല്‍, വി.ആര്‍ അരുണ്‍. എന്നിവര്‍ മുഖേന നടത്തിയ നിയമപേരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ പ്രത്യക അനുമതി നല്‍കി ഉത്തരവായത്.  പതിപ്പളളി, ഉളുപ്പൂണി, പീരുമേട്, കട്ടപ്പന തുടങ്ങിയ മേഖലയിലെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ പ്രധാന വിപണനകേന്ദ്രമായ കൊച്ചിയില്‍ എത്തിക്കാന്‍ ഏറ്റവും എളുപ്പവഴിയാണിത്.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.ഡി. ദേവദാസ്, ഉൂരുമൂപ്പന്‍ പി.ജി. ജനാര്‍ദ്ദനന്‍, ഇടുക്കി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി. റ്റി. കെ. ശങ്കരന്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മോഹനന്‍, ആദിവാസി ഗോത്രസഭ ജില്ലാകമ്മറ്റി മെമ്പര്‍ സി.എസ്സ്. ജിയേഷ്, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പുഷ്പ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago