കുമാരമംഗലം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം
കുമാരമംഗലം: കുമാരമംഗലം പഞ്ചായത്തിലെ ഉരിയരിക്കുന്ന്, ചോഴംകുടിപ്പാറ, കൊടകശ്ശേരിപ്പാറ, ഏഴല്ലൂര്‍ കൂപ്പ് റോഡ് കോളനി എന്നിവിടങ്ങളില്‍ കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള കലൂര്‍ കുടിവെള്ള പദ്ധതി പഞ്ചായത്തില്‍ നിലവിലുണ്ടെങ്കിലും പമ്പിങും പമ്പ് ഓപ്പറേറ്റിങും കൃത്യമായി നടക്കുന്നില്ല. യഥാസമയത്ത് പൈപ്പ് ലൈന്‍ റിപ്പയറിംഗ് നടത്താത്തത് മൂലം ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്താറില്ല.
ദിവസങ്ങളോളം വെള്ളം കിട്ടാതെ വരുമ്പോള്‍ കോളനിനിവാസികള്‍ പമ്പ് ഓപ്പറേറ്ററെ വിളിക്കുമ്പോള്‍ ഓപ്പറേറ്റര്‍ മോശമായി പെരുമാറുന്നതായും ജനങ്ങള്‍ പരാതി പറയുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ കുമാരമംഗലം പഞ്ചായത്തിലെത്തി പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്‍കി.
വാട്ടര്‍ അതോറിറ്റിയില്‍ ബന്ധപ്പെടുമ്പോള്‍ ഫണ്ടില്ല, വേണ്ടത്ര ജീവനക്കാരില്ല, പൈപ്പ് ലൈന്‍ മാറാന്‍ ടെണ്ടര്‍ എടുക്കുവാന്‍ ആളില്ല എന്നെല്ലാമാണ് മറുപടി. ഉരിയരിക്കുന്ന് കോളനിയിലേക്ക് വെള്ളം എടുത്തിരുന്ന പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള കുഴല്‍കിണര്‍ മാസങ്ങളായി ഉപയോഗശൂന്യമാണ്.
എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരുലക്ഷം രൂപ മുടക്കി ഗ്രൗണ്ട് വാട്ടര്‍ സര്‍വ്വേ എന്ന പ്രഹസനം നടത്തി കുഴല്‍കിണര്‍ കുഴിച്ചെങ്കിലും ഒരുതുള്ളി വെള്ളം കിട്ടിയിട്ടില്ല. 16 കോടി മുതല്‍ മുടക്കില്‍ കുമാരമംഗലം കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നതായും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് സമീപത്തെ കുളങ്ങളും പൊതുകിണറുകളും ശുദ്ധീകരിച്ച് ഉപയോഗപ്രദമാക്കുവാനും എം.എല്‍.എ, കലക്ടര്‍, തഹ്‌സില്‍ദാര്‍ അടക്കമുള്ള ജില്ലാ ഭരണകൂടത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."