HOME
DETAILS
MAL
യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തല്‍
backup
May 11 2016 | 18:05 PM
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതി വിലയിരുത്തല്‍. കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്.
പ്രചാരണ രംഗത്ത് എല്‍.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തിയതായി ഏകോപന സമിതി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു.
സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചരണ രംഗത്ത് വലിയ ചലനമുണ്ടാക്കി. എല്‍.ഡി.എഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിന് സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."