HOME
DETAILS
MAL
അന്വേഷിക്കാന്‍ വിജിലന്‍സ് സംഘത്തില്‍ 4 പേര്
backup
October 14 2016 | 20:10 PM
തിരുവനന്തപുരം: ജയരാജന്റെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെയും പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് നാലംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലന്‍സ് എസ്.പി കെ ജയകുമാറിനാണ് ചുമതല. പുറമെ രണ്ടു ഡിവൈ.എസ്.പിമാരും ഒരു സി.ഐയുമാണ് സംഘത്തിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) വിഭാഗം നേതാവ് എ.എച്ച് ഹഫീസ് വിജിലന്‍സിന് നേരത്തെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 ബന്ധുനിയമനങ്ങളിലാണ് പരാതിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."