HOME
DETAILS
MAL
ശശി, സി.കെ.പി, പിന്നെ ജയരാജനും
backup
October 14 2016 | 20:10 PM
കണ്ണൂര്‍: സി.പി. എം ഉരുക്കുകോട്ടയായ കണ്ണൂരില്‍ പി.ശശിക്കും സി.കെ.പി പത്മനാഭനും ശേഷം നടപടി നേരിടുന്ന സംസ്ഥാന നേതാക്കളില്‍ ഒരാളാണ് ഇ.പി ജയരാജന്.
ശശി കുടുങ്ങിയത് സദാചാര വിരുദ്ധ ആരോപണത്തിന്റെ പേരിലാണെങ്കില്‍ സി.കെ.പി പത്മനാഭനെ കര്‍ഷക സംഘത്തിന്റെ ഫണ്ട് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെന്ന ആരോപണമുന്നയിച്ചാണ് ഔദ്യോഗികപക്ഷം സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ബന്ധുജന സ്നേഹമാണ് ജയരാജനു വിനയായത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സമ്മര്‍ദം ജയരാജന്റെ രാജിക്കു വഴിതുറന്നു. ശശിയും സി.കെ.പിയും സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ മാത്രമാണെങ്കില്‍ ജയരാജന് കേന്ദ്രകമ്മിറ്റിയംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."