HOME
DETAILS

അധരവ്യയമല്ല വേണ്ടത്

  
backup
October 14 2016 | 20:10 PM

%e0%b4%85%e0%b4%a7%e0%b4%b0%e0%b4%b5%e0%b5%8d%e0%b4%af%e0%b4%af%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d

നാളേക്കായി നല്ലൊരു മലബാര്‍ 2

 

ഗള്‍ഫ് മേഖല സാമ്പത്തികമായി കടുത്ത അസ്വസ്ഥത നേരിട്ടുകൊണ്ടിരിക്കുകയാണ്. എണ്ണയുടെ അപ്രതീക്ഷിതമായ വിലയിടിവ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. പ്രവാസിമലയാളികള്‍ ഒരു പറിച്ചുനടലിന്റെ ചിന്തയിലാണിപ്പോള്‍. തിരിച്ചെത്തുന്നവര്‍ക്കു സ്വന്തംകാലില്‍ മാന്യമായി നില്‍ക്കാന്‍ അവസരം നല്‍കേണ്ടതുണ്ട്. അതിനുള്ള സുശക്തമായ ചുവടുവയ്പ്പാണു ഗ്രേറ്റര്‍ മലബാര്‍ ഇനിഷേറ്റീവ് പ്രധാനമായും നടത്തുന്നത്.

ജീവിതത്തിന്റെ സിംഹഭാഗവും മരുഭൂമിയില്‍ കഴിഞ്ഞ ഗള്‍ഫ് മലയാളികള്‍ക്കു സുരക്ഷിതവലയം സൃഷ്ടിക്കാന്‍ ഇതുമൂലം കഴിയും. സ്വന്തമായോ കൂട്ടായോ ഏതൊരു ഗള്‍ഫ് മലയാളിക്കും ഈ സംരംഭത്തില്‍ നിക്ഷേപപങ്കാളിയാകാം. പ്രത്യുല്‍പ്പാദന മാര്‍ഗത്തില്‍ അവരുടെ പണം വിനിയോഗിക്കാം. വിദേശത്തു നഷ്ടപ്പെട്ട വരുമാനമാര്‍ഗം സ്വന്തംനാട്ടില്‍ മാന്യമായി നേടിയെടുക്കുകയും ചെയ്യാം.
ഇടതുസര്‍ക്കാരിന്റെ പുതിയ വ്യവസായനയമനുസരിച്ചു വ്യവസായമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒറ്റവാതില്‍ ക്ലിയര്‍ന്‍സ് അടക്കമുള്ള നൂതനസംവിധാനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം അനുകൂലാവസ്ഥ മുതലെടുത്തു സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചു മലബാര്‍ മേഖലയെ സമ്പല്‍സമൃദ്ധിയിലെത്തിക്കുകയാണു ജി.എം.ഐയുടെ ലക്ഷ്യം.
മലബാറിന്റെ ഗതകാലപ്രതാപകേന്ദ്രമായിരുന്ന ഗ്വാളിയര്‍ റയോണ്‍സ് അടച്ചുപൂട്ടിയതോടെ മൂന്നുപതിറ്റാണ്ടായി മരുപ്രദേശംപോലെ കഴിയുന്ന മാവൂരിനെ വീണ്ടും വ്യവസായത്തിന്റെ കളിത്തൊട്ടിലാക്കി മാറ്റുകയെന്ന ലക്ഷ്യം കൂടി ജി.എം.ഐ നടത്തുന്ന കോണ്‍ക്ലേവിനുണ്ട്. സംസ്ഥാനസര്‍ക്കാരും ബിര്‍ളയും യോജിച്ചുള്ള വ്യവസായ സംരംഭം ഇവിടെ ആരംഭിക്കാനുള്ള സാധ്യത അതിവിദൂരമല്ല.
സാധാരണക്കാര്‍ക്ക് ടൂറിസം കടലും മലകളും വെള്ളചാട്ടവുമൊക്കെയാണ്. കുറച്ചുകൂടി ഭാവനയുള്ളവര്‍ വിദേശത്തെ കൗതുകക്കാഴ്ചകളെ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിനപ്പുറം ടൂറിസത്തിനു മറ്റൊരു നിര്‍വചനം നല്‍കേണ്ടതുണ്ട്. പഴമയുടെ ഗരിമ കാത്തുസൂക്ഷിക്കുന്ന മലബാറിലെ ചരിത്രപ്രസിദ്ധമായ ഒരുപാട് ഇടങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. നാടന്‍ കലകളുടെയും നാടന്‍ പാട്ടുകളുടെയും സംഗീതത്തിന്റെയും ചരിത്രസ്മരണകളുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ നമുക്കു കഴിയാതെപോകുന്നു. ഈ നാട് ഉണ്ടാവാന്‍ കാരണക്കാരായവര്‍ ആരൊക്കെയാണെന്നു ബോധ്യപ്പെടുത്തുന്ന ചരിത്രമ്യൂസിയംപോലും നമുക്കില്ല. ടൂറിസംവകുപ്പുമായി കൈകോര്‍ത്തുപിടിച്ച് ഇത്തരം സ്മാരകശിലകള്‍ കാലാകാലവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
കടലും കായലും കാടും ധാരാളമുള്ള വടക്കന്‍കേരളത്തില്‍ ഫിഷറീസ് ടൂറിസവും ഫാം ടൂറിസവും കൊണ്ടുവരേണ്ടതുണ്ട്. വിദേശികള്‍ കേരളത്തിലെത്തുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു കുടിച്ചുല്ലസിക്കാനല്ല. നാടിന്റെ ഭംഗി ആസ്വദിക്കാനാണ്. വടക്കന്‍കേരളത്തില്‍ ധാരാളമായുള്ള കടല്‍തീരങ്ങളും കായലുകളും കേന്ദ്രീകരിച്ച് അവിടെ ഫിഷറീസ് ടൂറിസത്തിനുള്ള സാധ്യതകള്‍ കണ്ടെത്തണം. വടക്കന്‍ മലബാറില്‍ മലകളും കുന്നുകളും സ്വന്തമായുള്ളവര്‍ക്കും റബര്‍, തേയില, കാപ്പി കൃഷിയുള്ളവര്‍ക്കും നല്ല വരുമാനമുള്ള വ്യവസായമാണു ഫാം ടൂറിസം. അത്ര മുതല്‍മുടക്കില്ലാതെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു തൊഴില്‍.
വരുംതലമുറയ്ക്കു മനോഹരമായ, ആരോഗ്യപൂര്‍ണമായ മലബാര്‍ കാഴ്ചവയ്ക്കുകയാണു മലബാറിലെ ജീവിച്ചിരിക്കുന്നവരുടെ ലക്ഷ്യം. കേട്ടുമടുത്ത വാഗ്ദാനങ്ങള്‍ക്കപ്പുറം രാഷ്ടീയക്കാരുടെ അധരവ്യായാമത്തിന് ഉപരിയായി എന്തെങ്കിലും ചെയ്യണമെന്നും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കു ലഭിക്കാത്ത സൗഭാഗ്യപൂര്‍ണമായ മലബാര്‍ കൊണ്ടുവരികയാണ് ഗ്രേറ്റെര്‍ മലബാര്‍ ഇനീഷ്യേറ്റീവെന്ന വേദി ഉന്നംവയ്ക്കുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിലെ മൊല്ലാക്ക ഇരുണ്ടരാത്രിയില്‍ പാനീസ് വിളക്കു പിടിച്ചു പള്ളിമുറ്റത്തുനിന്നു രവിയുടെ വീട്ടിലേയ്ക്കുപോയ കാലം എവിടെയോ മറഞ്ഞിരിക്കുന്നു.
ഇന്ന്, സാങ്കേതികയുഗത്തില്‍ അതൊക്കെ ഞാന്‍ എന്തിനോര്‍ക്കണം. വരാനിരിക്കുന്ന നാളെക്കുറിച്ചുള്ള ചിത്രം മനസില്‍ വരച്ചു മോഹനസുന്ദരമായ മലബാറിനെ സ്വപ്നംകണ്ട് അതിന്റെ സാക്ഷാല്‍ക്കാരത്തിനായി നമുക്കു പ്രവര്‍ത്തിക്കാം, പ്രാര്‍ഥിക്കാം.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടംബ വാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago