HOME
DETAILS

പ്രധാനമന്ത്രി തെരുവുപ്രസംഗകനാവരുത്

  
backup
May 11 2016 | 19:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അവരുടെ ജീവന്മരണപോരാട്ടമായി കാണുന്നതുപോലെ തോന്നുന്നു. കേരളനിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്ന ചിരകാലാഭിലാഷം സഫലമാക്കാന്‍ വേണ്ടിയാണ് ഈ അത്യധ്വാനം. ബി.ജെ.പിയുടെ തനിനിറം അറിയാവുന്ന കേരള ജനത ഈ ചതിക്കുഴിയില്‍ വീഴില്ലെന്നത് ഉറപ്പ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അക്കൗണ്ട് തുറക്കുകയെന്നതു മരീചികയായിത്തന്നെ തുടരും. പക്ഷേ, ലക്ഷ്യസാധ്യത്തിനായി പോരാടുമ്പോള്‍ അവരവര്‍ വഹിക്കുന്ന സ്ഥാനത്തെയും കുറിച്ചോര്‍ക്കണം. തെരുവുപ്രസംഗകരുടെ നിലവാരത്തിലേയ്ക്കു താഴേണ്ടവരല്ല ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നവര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ലോകനേതാക്കള്‍വരെ ആദരവോടെ കണ്ടിരുന്ന ഒരു ഗതകാലം ഇന്ത്യക്കുണ്ടായിരുന്നുവെന്നോര്‍ക്കുക. ആ വ്യക്തിമാഹാത്മ്യം നരേന്ദ്രമോദിക്ക് ഇല്ലെങ്കിലും ആ കസേരയിലാണദ്ദേഹം ഇരിക്കുന്നത്. ഉന്നതമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നവരും വിശിഷ്ടസ്വഭാവത്തിന് ഉടമകളും സംസ്‌കാരസമ്പന്നരുമായ മഹദ് വ്യക്തിത്വങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഇരിപ്പിടത്തില്‍ 69 ശതമാനം ജനങ്ങളുടെ എതിര്‍പ്പുവാങ്ങിയാണു നരേന്ദ്രമോദി ഉപവിഷ്ടനായിരിക്കുന്നത്. വെറും 31 ശതമാനം ജനങ്ങളുടെ ആനുകൂല്യത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ മോദിക്കു കഴിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തംകൂടിയാണ്. 69 ശതമാനംവരുന്ന ജനാധിപത്യ, മതേതരകക്ഷികള്‍ വിഘടിച്ചുനിന്നതിനാല്‍ കരഗതമായ കസേര. പ്രധാനമന്ത്രിയായിട്ടും നരേന്ദ്രമോദിയില്‍ പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ശരീരഭാഷയും വാക്കുകളും വിട്ടകന്നില്ലെന്നു തെരഞ്ഞെടുപ്പുപ്രചാരണത്തിനായി രണ്ടാംപ്രാവശ്യം തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹം തെളിയിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ വാചാടോപത്തെ അനുസ്മരിപ്പിക്കുന്നതായി ആ വാക്കുകള്‍. പ്രസ്തുതപ്രസംഗത്തില്‍ സൊമാലിയയോടാണു നരേന്ദ്രമോദി കേരളത്തെ ഉപമിച്ചത്. ഈ വിവരം ഏതു ബി.ജെ.പി നേതാവാണാവോ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തത് വസ്തുതകള്‍ക്കു നിരക്കാത്ത അറപ്പുളവാക്കുന്ന വാക്കുകള്‍ ഒരു പ്രധാനമന്ത്രിയില്‍നിന്നു വരാന്‍ പാടില്ലാത്തതായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ഒരു ബാലന്‍ മാലിന്യക്കൂമ്പാ രത്തില്‍നിന്നും മാലിന്യം ഭക്ഷിക്കുന്ന 'കരളലിയിക്കുന്ന' വിവരമാണദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞത്. സ്‌കൂളുകളില്‍പോകാതെ സമീപ വീടുകളിലും തോട്ടങ്ങളിലും അതിക്രമിച്ചുകയറുന്ന കുട്ടികളായിരുന്നു അവരെന്നു പിന്നീടു തെളിഞ്ഞതാണ്. അവര്‍ക്കു മാലിന്യക്കൂമ്പാരവും അന്യരുടെ തോട്ടങ്ങളും കളിച്ചുകൂത്താടാന്‍ തുല്യമായിരിക്കും. ഭക്ഷണത്തിനോ മറ്റു അത്യാവശ്യസാധനങ്ങള്‍ക്കോ മുട്ടില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ സ്‌കൂളില്‍പോകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനെ സൊമാലിയയോടുപമിച്ച പ്രധാനമന്ത്രി ഏതു ലോകത്താണ് വസ്തുതതകള്‍ അന്വേഷിച്ചുവേണം ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ പ്രതികരിക്കാന്‍. സാമ്പത്തിക വളര്‍ച്ചാനിരക്കിലും മാനവശേഷിവികസനത്തിലും അഞ്ചുവര്‍ഷമായി കേരളം ശരാശരിക്കു മുകളിലാണ്. എന്നിട്ടാണ് പട്ടിണികൊണ്ടു പേക്കോലങ്ങളായിത്തീര്‍ന്ന സൊമാലിയന്‍ ജനതയോടു കണ്ണൂരിലെ വികൃതിപ്പിള്ളേരെ പ്രധാനമന്ത്രി ഉപമിച്ചിരിക്കുന്നത്. കേരളം സൊമാലിയയായിരുന്നുവെങ്കില്‍ അസമില്‍നിന്നും ബംഗാളില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും തൊഴിലും മെച്ചപ്പെട്ട വേതനവും ഭക്ഷണവും തേടി തൊഴില്‍രഹിതര്‍ കേരളത്തിലേക്കൊഴുകുമായിരുന്നോ ഗുജറാത്ത് മോഡല്‍ എന്നുപറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിട്ട നരേന്ദ്രമോദിക്കു സമീപഭാവിയില്‍ത്തന്നെ കാണാന്‍ കഴിയും ഗുജറാത്തില്‍നിന്നും ആളുകള്‍ അന്നവും തൊഴിലുംതേടി കേരളത്തിലേക്കു വരുന്ന കാഴ്ച. കാരണം, ഗുജറാത്ത് മോഡല്‍ പണക്കാര്‍ക്കാണു ഗുണം ചെയ്തത്. കേരളം യു.ഡി.എഫ് ഭരിച്ചാലും ഇടതുമുന്നണി ഭരിച്ചാലും പട്ടിണികൊണ്ട് ആളുകള്‍ മാലിന്യം ഭക്ഷിക്കുന്ന സാമൂഹ്യാവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ലെന്നു നരേന്ദ്രമോദി മനസ്സിലാക്കേണ്ടതായിരുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും ആഴ്ചയില്‍ മുട്ടയുംപാലും സൗജന്യമായി വിതരണംചെയ്യുന്ന നാടാണു കേരളം. ഗുജറാത്തില്‍ ഇത്തരം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ സ്വന്തം സംസ്ഥാനത്തെ സ്ഥിതിവിശേഷം അന്വേഷിച്ചിട്ടുവേണമായിരുന്നു കേരളത്തെ സോമാലിയയോടു താരതമ്യം ചെയ്യാന്‍. സൊമാലിയപോലുള്ള സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്നു പറയുമ്പോള്‍ നരേന്ദ്രമോദിയുടെ കഴിവുകേടുകള്‍ അദ്ദേഹംതന്നെ വിളിച്ചു പറയുകയാണ്. കേരളത്തില്‍ മൂന്നാംശക്തിയായി വളരുവാനുള്ള ബി.ജെ.പിയുടെ കഠിനപ്രയത്‌നത്തിന്റെ ഭാഗമായാണു നരേന്ദ്രമോദിയില്‍നിന്ന് ഇത്തരം വാക്കുകള്‍ വരുന്നത്. അതുപക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിനുയോജിച്ചതല്ല. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും അമിത്ഷായും കേരളത്തില്‍ തമ്പടിച്ച് വിഷജ്വാലകളും ഭീഷണികളും മുഴക്കിക്കൊണ്ടിരിക്കുന്നത് ഗുജറാത്തില്‍ നടത്തിയ വംശീയഹത്യക്ക് കേരളത്തില്‍ സാഹചര്യമൊരുക്കാനാണെന്നു വിവേകമുള്ള കേരളീയര്‍ തിരിച്ചറിയും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago