HOME
DETAILS
MAL
വിലക്ക് മറികടന്ന് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു
backup
May 12 2016 | 05:05 AM
മുംബൈ: ലിംഗ സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്സ് നേതാവ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്നു രാവിലെ ആറിന് കനത്ത സുരക്ഷാവലയത്തിലാണ് തൃപ്തി ദര്‍ഗയില്‍ പ്രവേശിച്ചത്.ആറു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയില്‍ 2011 മുതലാണ് സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.
പ്രവേശനത്തിനിടെ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ തൃപ്തിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. അടുത്തതായി ശബരിമലയില്‍ പ്രവേശിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനു മുന്‍പ് ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും നടത്തിയ സമരത്തിലൂടെ സ്ത്രീകള്‍ക്കു പ്രവേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."