ഒബാമയ്ക്കെതിരേയുള്ള പാക് പ്രസ്താവന പരിഹാസ്യമെന്ന് യു.എസ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരേ പാക് നയതന്ത്ര പ്രതിനിധി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് അമേരിക്ക. യു.എസ് പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസിലെ അതിഥി മാത്രമാണെന്നായിരുന്നു കശ്മിര് വിഷയം അമേരിക്കയില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കയിലെത്തിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ദൂതന് മുഷാഹിദ് ഹുസൈന് സെയ്ദിന്റെ പ്രസ്താവന.
പരിഹാസ്യമായ പ്രസ്താവനയാണ് പാക് പ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് യു. എസ് സ്റ്റേറ്റ്ഡിപ്പാര്ട്മെന്റ് ഉപവക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒബാമയെ കുറിച്ച് പാക് പ്രതിനിധിയുടെ പ്രസ്താവന.
അടുത്ത കുറച്ച് മാസങ്ങളിലേക്ക് ഒബാമ ഒരു അതിഥി മാത്രമാണെന്നാണ് സെയ്ദ് പ്രതികരിച്ചത്.
കശ്മിര് വിഷയത്തില്‍ യു.എസ് സഹായത്തിനു വരാനിരിക്കുന്ന സര്‍ക്കാരിലാണ് പ്രതീക്ഷയെന്നാണ് പാക് പ്രതിനിധിയുടെ പ്രസ്താവനയുടെ ഉള്ളടക്കം. കാലാവധി കഴിയാറായ ഒബാമയ്ക്ക് ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് പാകിസ്താന് കരുതുന്നത്.
നേരത്തെ അമേരിക്ക അസ്തമിക്കാന്‍ പോകുന്ന ശക്തിയാണെന്നും പാകിസ്താന് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."