ബോട്ട് സര്‍വീസ് മുടങ്ങിയതില്‍ പ്രതിഷേധം; നഗരസഭ ഓഫിസ് ഉപരോധിച്ചു
മരട്: സര്‍വീസ് നിറുത്തി വച്ച നെട്ടൂര്‍-തേവരഫെറി ബോട്ട് സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുപ്പതാം ഡിവിഷന് കോണ്‍ഗ്രസ് കമ്മറ്റി നഗരസഭാ കാര്യാലയം ഉപരോധിച്ചു. എന്ജിന് റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു കഴിഞ്ഞ പതിനൊന്ന് ദിവസമായി ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ബോട്ട് ഓടിക്കുന്ന കാര്യത്തില്‍ നഗരസഭാ അധികൃതര്‍ ഉഴപ്പുകയാണെന്നു സമരക്കാര്‍ ആരോപിച്ചു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് സി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ, ലോറന്‍സ് സിമേന്തി, സി.പി.ഷാജികുമാര്‍, വി.വി.സജീവ്, എ.എം.മന്‍സൂര്‍, ടി.എം.അബ്ബാസ്, ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സമരക്കാരുമായി നഗരസഭാധ്യക്ഷ ദിവ്യ അനില്‍കുമാര്‍, വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ എന്നിവര്‍ നഗരസഭാധ്യക്ഷയുടെ ചേംപറില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിച്ചത്. ബോട്ടു വിഷയം വഷളാക്കിയ നഗരസഭാ സെക്രട്ടറിയുടെ നിലപാടിലും അവധി ദിവസങ്ങളില്‍ ഫോണ്‍ എടുക്കാത്ത നടപടിയിലും വിശദീകരണം ചോദിക്കാന്‍ ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."