റവന്യൂ വകുപ്പിന് പുതുജീവന്‍ പകരാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍
കൊച്ചി: റവന്യൂ വകുപ്പിന് പുതുജീവന്‍ പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ തലത്തില്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കളമശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക്, വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ പരിശോധന കര്‍ശനമാക്കണം.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുകയും ഫയലുകള്‍ തീര്‍പ്പാക്കുകയും വേണം. ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും നടപടികള്‍ ഊര്‍ജിതമാക്കണം. ഓരോ വില്ലേജിലുമുള്ള പാറമടകളുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്നവ കണ്ടെത്തണമെന്നും അത്തരം പാറമടകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
റവന്യൂ വകുപ്പിനു പുറമേ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍വഹിക്കേണ്ടി വരുന്നത്. താലൂക്ക് ഓഫിസിനു താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാറും വില്ലേജ് ഓഫീസിനു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസറും കൃത്യമായി പരിശോധിച്ച് ഏകോപിപ്പിക്കണം.
സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി വേണം. ഭൂമി കൈയേറ്റം നടക്കുന്നത് റവന്യൂ വകുപ്പിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ അറിയാതെയാണെന്നു കരുതുക സാധ്യമല്ല. ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകള്‍ പരിശോധിച്ച് പരിഹരിക്കണം. സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമിയുടെ കൈവശ രേഖ കിട്ടാത്തവര്‍, ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജില്ല കലക്ടര്‍മാര്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജനോപകാരപ്രദമായ രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് വകുപ്പിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് റവന്യൂ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത വിശദമായ ചര്‍ച്ചയും നടന്നു. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍, ജോയിന്റ് കമ്മീഷണര്‍ പദ്മകുമാര്‍, സര്‍വേ ഡയറക്ടര്‍ ദേവദാസ്, 14 ജില്ലകളിലേയും കലക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."