ഓട്ടത്തിനിടെ ടയര്‍പൊട്ടി തടിലോറി മറിഞ്ഞു
ആലുവ: ഓട്ടത്തിനിടയില്‍ ടയര്‍ പൊട്ടിയ തടിലോറി ട്രാന്‍സ്ഫോമറും തകര്‍ത്ത് റോഡരികിലെ കാനയിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ദേശീയപാതയില്‍ മുട്ടം ജുമുഅ മസ്ജിദിന് സമീപത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് റബ്ബര്‍ തടികളുമായി പോകുകയായിരുന്നു ലോറിയുടെ മുന്‍ഭാഗത്തെ ടയറാണ് ഓട്ടത്തിനിടയില്‍ പൊട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ ഇടിച്ചു തകര്‍ത്തശേഷം റോഡരികിലുള്ള കാനയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഷിജു സ്റ്റിയറിങ്ങിനുള്ളില് കുടുങ്ങിയെങ്കിലും അല്പസമയത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ അപകട സമയത്ത് മഴ പെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫോമറില്‍ കൂടി വൈദ്യുതി പ്രവഹിച്ചതോടെ ലോറി ജീവനക്കാരായ ഷിജുവും അനില്‍കുമാറും ഷോക്കേറ്റ് വീഴുകയും ചെയ്തു. ഓടിക്കൂടിയ യാത്രക്കാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആലുവ പൊലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."