എം.കെ രാഘവന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടു എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തില്‍ അടിയന്തിരമായി നടപ്പാക്കാവുന്നതല്ല ഏക സിവില്‍ കോഡെന്നും കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരാണെന്ന വിശ്വാസം ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ധൃതിപിടിച്ച് ഇത്തരം നിയമനിര്‍മാണ നീക്കങ്ങള്‍ നടത്തുന്നത് രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സിവില്‍ നിയമം ഏകീകരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാകും. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷമേ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാവൂവെന്നും രാഘവന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."