HOME
DETAILS
MAL
ഒരുമതത്തെയും വേട്ടയാടാന്‍ അനുവദിക്കില്ല: രാജ്‌നാഥ് സിങ്
backup
October 14 2016 | 20:10 PM
ന്യൂഡല്‍ഹി: രാജ്യത്ത് ഏതെങ്കിലും മതവിഭാഗത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാലയാണെന്നും ഇന്ത്യയില്‍ എല്ലാമതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമാധാനപൂര്‍വം വിവേചനമില്ലാതെ അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമ്മേളനത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സഹിഷ്ണുത അനിവാര്യതയാണ്. ലോകത്തെ എല്ലാ പ്രമുഖ മതങ്ങള്‍ക്കും അനുയായികളുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."