ഗദ്ദിക 2016 - 17; പ്രദര്‍ശന വിപണന മേള അപേക്ഷിക്കാം
കൊല്ലം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പാരാഗത പൈതൃക ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കാലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കാര്ടാഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗദ്ദിക 2016-17 പേരില്‍ ഉല്പന്ന പ്രദര്‍ശന വിപണന മേളയും കാലാമേളയും സംഘടിപ്പിക്കും.
പാരമ്പര്യ ഉല്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂനിറ്റുകള്‍
എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
താല്പര്യമുള്ളവര് ഉല്പന്നങ്ങളുടെ വിശദമായ വിവരം, മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ), ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ 24 നകം ചീഫ് പബ്ലിസിറ്റി ഓഫിസര്‍, പട്ടികജാതി വികസന വകുപ്പ്, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.
ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാളുകള്‍ അനുവദിക്കില്ല. പൈതൃകമായ ഉല്പന്നങ്ങള് വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫിസിലും അതത് ജില്ലാ പട്ടികജാതി വികസന ഓഫിസിലും ലഭിക്കും. അപേക്ഷകള്‍ കൂടുതലായാല്‍ പരമ്പരാഗത ഉല്പന്നങ്ങളില് വൈവിധ്യമുള്ള ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."