വ്യാജമുട്ട: ഫുഡ്‌സേഫ്റ്റി വിഭാഗം പരിശോധന നടത്തി
കൊട്ടാരക്കര: വ്യാജമുട്ടകള്‍ കൊട്ടാരക്കരയിലും വ്യാപകമെന്ന പരാതിയെത്തുടര്‍ന്ന് ഫുഡ്‌സേഫ്റ്റി വിഭാഗം ടൗണിലെ കടകളില്‍ പരിശോധന നടത്തി.
സംശയം തോന്നിയ മുട്ടകള്‍ പിടിച്ചെടുത്തു. ചന്തമുക്കിലെ മുട്ട മൊത്തവ്യാപാര കടയില്‍ നിന്ന് ആകൃതിയിലും നിറത്തിലും വ്യത്യാസമുള്ള നിരവധി മുട്ടകള്‍ കണ്ടെടുത്തു. ഇവയുടെ സാമ്പിളുകള്‍ തൃശ്ശൂര്‍ വെറ്റനറി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം കിട്ടിയശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നേതൃത്വം നല്‍കിയ സേഫ്റ്റി ഓഫിസര്‍ ആര്‍.എസ് ശ്രീകല പറഞ്ഞു. തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നിന്നാണ് മുട്ടകള്‍ എത്തുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ പരാതിയുമായി ഫുഡ്‌സേഫ്റ്റി ഓഫിസില്‍ എത്തിയിരുന്നു. കൊട്ടാരക്കരയില്‍ ടയര്‍ വര്‍ക്ക്‌സ് നടത്തുന്ന പാറംകോട് സ്വദേശി അശോകന്‍ വാളകത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് കഴിഞ്ഞ 10ന് 5 താറാവിന്റെ മുട്ട വാങ്ങി. ഇതില്‍ ഒന്ന് പൊട്ടിച്ചുനോക്കിയപ്പോള്‍ ഐസ്‌ക്രീം പോലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകി. മറ്റൊരു മുട്ട പൊട്ടിച്ചപ്പോള്‍ മണം ഇല്ലന്ന് മാത്രമല്ല റബര്‍പോലെ കട്ടിയും ഉണ്ട്. ഇത്തരത്തില്‍ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."