സാഹിത്യ ശില്‍പശാല അപേക്ഷിക്കാം
കൊല്ലം: സാഹിത്യതല്‍പരരായ പട്ടികവിഭാഗക്കാര്‍ക്ക് അവരുടെ സാഹിത്യാഭിരുചി വര്‍ധിപ്പിക്കുന്നതിനും സര്‍ഗവാസനയെ
പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യ ശില്‍പശാല സംഘടിപ്പിക്കും.
18 വയസിന് മുകളില്‍ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരെയും ശില്‍പശാലയില്‍ പങ്കെടുപ്പിക്കും. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണ യോഗ്യമായ ഒരു സാഹിത്യ സൃഷ്ടി എന്നിവ സഹിതം അപേക്ഷ 24 നകം ചീഫ് പബ്ലിസിറ്റി ഓഫിസര്‍, പട്ടികജാതി വികസന വകുപ്പ്, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.
അപേക്ഷാ ഫോറം പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാ ഓഫിസുകളിലും ചീഫ് പബ്ലിസിറ്റി ഓഫിസിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."