HOME
DETAILS
MAL
പാര്‍ലമെന്റിനു മുമ്പില്‍ യുവാവ് ജീവനൊടുക്കി
backup
May 12 2016 | 06:05 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു മുന്‍പിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരി നഗരത്തില്‍ നിന്നുള്ള രാം ദയാല്‍ വര്‍മ എന്ന 39 കാരനാണ് മരണപ്പെട്ടത്. ഇയാള്‍ എഴുതിയതെന്നു കരുതുന്ന 30 പേജുള്ള ആത്മഹത്യാകുറിപ്പും ഒരു ബാഗും സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് വാതുവെപ്പില്‍ അകപ്പെട്ടതാണ് മരണകാരണമെന്നാണ് പൊലിസ് നിഗമനം.
നിരവധി സർക്കാർ സ്ഥാപനങ്ങളും സുരക്ഷയുമുള്ള വിജയ് ചൗക്കിൽ റെയിൽ ഭവനും മാധ്യമപ്രവർത്തകരുടെ പാർക്കിങ് സ്ഥലത്തിനുമിടയിൽ ഇന്ന് രാവിലെ 7.15 ഒാടെയാണ് മൃതദേഹം കണ്ടെത്തിയത്.നാല് കുട്ടികളുടെ പിതാവായ രാം ദയാൽ രണ്ട് ദിവസം മുമ്പാണ് ഡൽഹിയിലെത്തിയതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."