HOME
DETAILS
MAL
എല്‍.ഡി ക്ലര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മുസ്ലിം യുവജനതയ്ക്കായുളള തൃശൂര്‍, കോഴിക്കോട്, തൊടുപുഴ, കാഞ്ഞിരപ്പളളി പരിശീലന കേന്ദ്രങ്ങളില്‍ നിലവില്‍ ഒഴിവുളള എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). തൃശൂര്‍, കോഴിക്കോട്, ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 നും, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അന്ന് ഉച്ചയ്ക്ക് 12 നും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്(നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."