HOME
DETAILS

കറുത്ത കുതിരകളാകാന്‍ ബി.ഡി.ജെ.എസ്; ലക്ഷ്യം വിലപേശല്‍

  
backup
May 12 2016 | 06:05 AM

%e0%b4%95%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b4%b3%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-2

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളാകാനുള്ള ഒരുക്കത്തിലാണ് ബി.ഡി.ജെ.എസ്. തുടക്കത്തിലുണ്ടായിരുന്ന തണുപ്പന്‍ പ്രചാരണത്തില്‍നിന്ന് ഉണര്‍ന്ന ബി.ഡി.ജെ.എസ് ചിലയിടത്ത് വിജയിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ചില മണ്ഡലങ്ങളില്‍ ഇടതു,വലതു മുന്നണികള്‍ക്കു ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നില്ലെങ്കിലും ബി.ഡി.ജെ.എസിന്റെ പ്രാതിനിധ്യം സഭയില്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

 

ശക്തമായ മത്സരം നടക്കുന്ന കുട്ടനാട് മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സന്തതസഹചാരിയുമായ സുഭാഷ് വാസുവിനെ ഏതുവിധേനയും ജയിപ്പിക്കാനാണു വെള്ളാപ്പള്ളിയുടെ ശ്രമം. കോവളത്തെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ടി.എന്‍ സുരേഷിനായും എസ്.എന്‍.ഡി.പി സംവിധാനം കൈയ്‌മെയ് മറന്ന് രംഗത്തുണ്ട്. സുഭാഷ് വാസുവിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുട്ടനാട്ടില്‍ എത്തിക്കാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞിരുന്നു.

 
കുട്ടനാട്ടില്‍ എല്‍.ഡി.എഫ് - എന്‍.ഡി.എ മത്സരം എന്ന രീതിയിലേക്ക് പ്രചാരണം മാറിയിട്ടുണ്ട്. എസ്.എന്‍.ഡി.പിയുടെ നോമിനികളായി മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന ഈഴവ സമുദായ വോട്ടുകള്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്കു തിരിച്ചടിയാകും.
ബി.ഡി.ജെ.എസിനുവേണ്ടി കെ.പി.എം.എസിന്റെ പ്രതിനിധിയായി നാട്ടികയില്‍ മത്സരിക്കുന്ന ടി.വി ബാബുവും യോഗക്ഷേമ സഭയുടെ പ്രതിനിധിയായി തിരുവല്ലയില്‍ മത്സരിക്കുന്ന അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

 

എസ്.എന്‍.ഡി.പി നോമിനികളായ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഈഴവ സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ശക്തമായ ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. അതാത് മണ്ഡലങ്ങളിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങളെ വിളിച്ചുചേര്‍ത്ത് പരസ്യമായ വോട്ടഭ്യര്‍ഥന നടത്തുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി നേരിട്ടാണ് യൂനിയന്‍ യോഗങ്ങളില്‍ സംബന്ധിക്കുന്നത്. അതേസമയം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വെള്ളാപ്പള്ളി വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് മുന്നണി നേതാക്കളുടെ പ്രതീക്ഷ.

 
പരസ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ ഈഴവ സമുദായ സ്ഥാനാര്‍ഥികളെ ജയിപ്പിക്കുന്നതിനപ്പുറം എസ്.എന്‍.ഡി.പി നേതൃത്വത്തിനു കൂടുതല്‍ ആത്മാര്‍ഥത ഉണ്ടാകില്ലെന്നും എല്‍.ഡി.എഫും യു.ഡി.എഫും കണക്കുകൂട്ടുന്നു. ബി.ജെ.പി അക്കൗണ്ട് തുറക്കാതെ വരികയും ബി.ഡി.ജെ.എസിനു പ്രാതിനിധ്യം ഉണ്ടാകുകയും ചെയ്താല്‍ ഭാവിയില്‍ വിലപേശല്‍ നടത്താനും വെള്ളാപ്പള്ളിക്കു കഴിയും.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അടക്കമുള്ള വിഷയങ്ങളില്‍ വെള്ളാപ്പള്ളിക്കു ഭരണപക്ഷത്തിന്റെ സഹായം വേണ്ടിവരുമെന്നും പാര്‍ട്ടി എം.എല്‍.എമാരെ ഉപയോഗിച്ച് സമ്മര്‍ദശക്തിയാകാന്‍ വെള്ളാപ്പള്ളി ശ്രമിക്കുമെന്നും കണക്കുകൂട്ടുന്നു.

 

അതിനിടെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിനു തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഈഴവ വോട്ടുകള്‍ ചോരാതിരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നി മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി രാജു എബ്രഹാം ആദ്യഘട്ടത്തില്‍ ഈസി വാക്ക്ഓവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ.പത്മകുമാര്‍ ഇവിടെ മികച്ച പ്രചാരണമാണ് നടത്തുന്നത്.
ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പത്തോളം മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  25 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  26 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago