HOME
DETAILS
MAL
റിലയന്‍സ് എല്‍.വൈ.എഫ് വാട്ടര്‍ 5: ബജറ്റിലൊതുങ്ങുന്ന 4ജി സ്മാര്‍ട്‌ഫോണ്‍
backup
May 12 2016 | 06:05 AM
റിലയന്‍സ് ഡിജിറ്റല്‍ പുതിയ 4ജി സ്മാര്‍ട്‌ഫോണായ എല്‍.വൈ.എഫ് വാട്ടര്‍ 5 പുറത്തിറക്കി. ഫോണ്‍ 11699 രൂപയ്ക്ക് ആമസോണിലൂടെ ലഭ്യമാകും. ഗ്രാവിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയ ഫോണിന് രണ്ട വര്‍ഷത്തെ വാറന്റിയും ബാറ്ററിക്ക് ആറുമാസത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇനി ഫോണിന്റെ മറ്റു സവിശേഷതകള്‍ നോക്കാം
- ഡ്യുവല്‍ സിം ഫോണായ വാട്ടര്‍ 5 ല്‍ 2 ജിബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും നല്‍കിയിട്ടുണ്ട.എന്നാല്‍ ഇതിന്റെ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.
- ആന്‍ഡ്രോയിഡ് ലോലിപോപ് 5.1.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ രണ്ട് സിമ്മിലും 4ജി സാധ്യമാകുന്നതാണ്. എന്നാല്‍ ഒരേ സമയം ഒരു സിമ്മില്‍ 4 ജിയും അടുത്ത സിമ്മില്‍ 2 ജിയും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
- 5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കൂടാതെ 13 എം.പി പിന്‍ ക്യാമറയും 5 എം.പി മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.
- 2,920 എംഎഎച്ച് ബാറ്ററി, 4ജി ടോക് ടൈം-15 മണിക്കൂര്‍, 290 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് എന്നിവയും ഇതിന്റെ സവിശേഷതയാണ്
- എച്ച്ഡി വോയിസ്, വീഡിയോ കോള്‍.വൈ ഫൈ, ജിപിഎസ്, ബ്ലൂട്ടുത്ത് എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."