സി.എച്ച് മുഹമ്മദ് കോയ ഗവ. കോളജ് സ്ഥലം മാറ്റുന്നതിനെതിരേ തുറന്നചര്‍ച്ച
താനൂര്‍: താനൂരില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥലം മാറ്റുന്നതിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി 'താനൂര്‍ എന്ത ്പറയുന്നു' എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു. കോളജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും മാറ്റുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണു എല്ലാ പാര്‍ട്ടിയുടെയും സംഘടനാ നേതാക്കളേയും വിളിച്ച് ചേര്‍ത്ത് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചത്.
ഇപ്പോള്‍ കോളജ് നില്‍ക്കുന്ന സ്ഥലത്ത് സ്ഥലപരിമിതികളുണ്ടെങ്കില്‍ താനൂരില്‍ നിന്നു തന്നെ പുതിയ സ്ഥലം ഏറ്റെടുക്കാന്‍ എം.എല്‍.എയും സര്‍ക്കാറും തയാറാവണമെന്നു ചര്‍ച്ച ആവശ്യപ്പെട്ടു.
പല കാരണങ്ങള്‍ പറഞ്ഞു കോളജ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് പ്രതിനിധികള്‍ ആരോപിച്ചു.
വി.കെ.എ ജലീല്‍ വിഷയമവതരിപ്പിച്ചു. കെ.പി അഷ്‌റഫ് മാസ്റ്റര്‍ മോഡറേറ്ററായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, അബ്ദുറഹ്മാന്‍ രണ്ടത്താണി, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ ജനചന്ദ്രന്‍മാസ്റ്റര്‍, വൈ.പി ലത്തീഫ്, എ.പി സുബ്രഹ്മണ്യന്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങല്‍ കണ്ണന്തളി, അമീന്‍ താനൂര്‍, യു.പി ഇബ്രാഹീം, കെ സലാം, റഷീദ് മോര്യ, എം.പി അഷ്‌റഫ്, അബ്ദുസ്സലാം അന്‍സാരി ചര്‍ച്ചയില്‍ പങ്കെടുത്തു. എ.പി സൈതലവി സ്വാഗതം പറഞ്ഞു. നിസാം ഒട്ടുംപുറം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."