മോദിയുടെ സൊമാലിയ പരാമര്‍ശത്തിന് ജനം തിരിച്ചടി നല്‍കും
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എത്രത്തോളം തരം താഴാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി കേരളത്തെ സെമാലിയയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മോശമാണെന്ന് പറയാന്‍ വേണ്ടി മാത്രം മോദി കേരളത്തെ ഇത്രത്തോളം മോശമാക്കേണ്ടിയിരുന്നില്ല.
പ്രധാനമന്ത്രിയുടെ പ്രസ്താവന തീര്‍ച്ചയായും അനവസരത്തിലുള്ളതാണ്. അദ്ദേഹം ഭരിച്ച ഗുജറാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രബുദ്ധ കേരള ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള സംസ്ഥാനമാണ്.
കേരത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്ക് യാതൊരു വിലയും നല്‍കുന്നില്ല. പൊതു ജനങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്‍ ചിരി പടര്‍ത്താന്‍ മാത്രമാണ് ഈ പ്രസ്താവന കൊണ്ട് മോദിക്ക് സാധിച്ചത്. മാനവിക വികസനസൂചികയില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ്. എന്നാല്‍ ഗുജറാത്തോ 12ാം സ്ഥാനത്ത് മാത്രമാണ്.
മറ്റൊന്ന് സാക്ഷരതയാണ്. അതില്‍ 18ാം സ്ഥാനത്താണ് ഗുജറാത്ത്. ശൗചാലയങ്ങളുടെ ഉപയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഗുജറാത്ത് 15ാം സ്ഥാനത്താണ്. എല്ലാ ജനങ്ങളോടും വീട്ടില്‍ ശൗചാലയം ഉണ്ടാക്കാന്‍ പറയുന്ന പ്രധാനമന്ത്രിക്ക് 10 വര്‍ഷത്തിലധികം ഗുജറാത്ത് ഭരിച്ചിട്ടും സ്വന്തം സംസ്ഥാനത്തെ എല്ലാവര്‍ക്കും ശൗചാലയം നിര്‍മിച്ച് നല്‍കാനോ അത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കാനോ സാധിച്ചിട്ടില്ല.
ആരോഗ്യമേഖലയില്‍ ഗുജറാത്തില്‍ മികച്ച ആശുപത്രി സേവനങ്ങള്‍ ഇല്ലെന്നും വൃത്തിരഹിതമായി നഗരങ്ങളിലാണ് ഗുജറാത്തിന്റെ സ്ഥാനമെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരമൊരു സംസ്ഥാനത്തെയാണ് പ്രധാനമന്ത്രിയും അദ്ദേഹം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും കേരളത്തോട് ഉപമിക്കുന്നത്. താന്‍ ഭരിക്കുന്ന രാജ്യത്തെ ഒരു സംസ്ഥാനം സൊമാലിയക്ക് തുല്യമാണെന്ന് പറയാന്‍ ലോകത്തൊരിടത്തും ഒരു ഭരണകര്‍ത്താവിനും സാധ്യമല്ല. ഇത്തരം പ്രസ്താവനകളിലൂടെ അദ്ദേഹം സ്വന്തം പദവിക്ക് തന്നെ കോട്ടം തട്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്തും പറയാമെന്ന് കരുതുന്ന നാക്കിന് ലൈസന്‍സില്ലാത്ത ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ കനത്ത തിരിച്ചടി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."