കേരളത്തിന്റെ വരുതിയില്‍
കൊല്‍ക്കത്ത: ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജു ട്രോഫി പോരാട്ടം കേരളത്തിന്റെ വരുതിയില്‍. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 248 റണ്‍സില്‍ അവസാനിച്ചെങ്കിലും രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഹിമാചല്‍ ഒന്നാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിന്റെ സ്കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 50 റണ്‍സ് കൂടി വേണം. അഞ്ചു വിക്കറ്റെടുത്ത ജലജ് സക്സേനയുടെ ബൗളിങാണ് കേരളത്തിനു തുണയായത്. 60 റണ്‍സെടുത്ത പ്രശാന്ത് ചോപ്ര മാത്രമാണ് ഹിമാചലിനായി പിടിച്ചു നിന്നത്. ഇഖ്ബാല്‍ അബ്ദുല്ല, സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ നാലിനു 163 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ കേരളത്തിനു 248 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. സച്ചിന് ബേബി (61), സഞ്ജു സാംസണ് (47), ജഗദീഷ് (35) എന്നിവരാണ് കേരളത്തിനായി മികവു പുലര്‍ത്തിയത്. ഹിമാചലിനായി നായകന് ഋഷി ധവാന് നാലും ഗുര്‍വീന്ദര്‍ സിങ്, ദഗര് എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."