മോചനയാത്രയും പ്രതിഷേധസംഗമവും ഇന്ന്
പുറത്തൂര്‍: മാസങ്ങളോളമായി തകര്‍ന്ന് കിടക്കുന്ന ചമ്രവട്ടം പാത ശബരിമല തീര്‍ഥാടനത്തിന് മുമ്പ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തവനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന ദുരിതപാത മോചനയാത്രയും ബന്ധുനിയമനങ്ങള്‍ക്കും സ്വാശ്രയകൊള്ളക്കും ജനദ്രോഹ ഭരണത്തിനുമെതിരേയുള്ള പ്രതിഷേധ സംഗമവും ഇന്ന് നരിപ്പറമ്പില്‍ നടക്കും.
വൈകീട്ട് നാലിന് ചമ്രവട്ടം അങ്ങാടിയില്‍ നിന്നാരംഭിക്കുന്ന ദുരിതപാത മോചനയാത്രയില്‍ പ്രതീകാത്മക മാസ്‌ക് ധരിച്ച പ്രവര്‍ത്തകര്‍ പ്ലെക്കാര്‍ഡുകളുമായി അണിനിരക്കും. പ്രതിഷേധ സംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തക സമിതി യോഗത്തില്‍ വി.കെ.എം ഷാഫി അധ്യക്ഷനായി. ഐ.പി.എ ജലീല്‍, വി.വി.എം മുസ്തഫ, മുസ്തഫ കാലടി, കെ.പി ഷഹീന്‍, അയ്യൂബ് ആലുക്കല്‍, സ്വാലിഹ് തങ്ങള്‍, വി മുസ്തഫ, പി സ്വാദിഖലി, കെ.പി മുജീബ് റഹ്മാന്‍, ഇ.പി അലി അഷ്‌ക്കര്‍, കെ.വി റസാക്ക്, ജംഷീര്‍ കൈനിക്കര, എം.പി ശിഹാബ്, അല്‍ത്താഫ് ഹുസൈന്‍, വി.പി.എ റഷീദ്, ഫൈസല്‍ തൃക്കണാപുരം, പത്തില്‍ സിറാജ്, അനസ് തറയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."