റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സ്വപ്നില്‍ ഗുഗലും അങ്കിത് ഭവ്‌നയും
ന്യൂഡല്‍ഹി: മഹാരാഷ്ട്ര താരങ്ങളായ സ്വപ്നില്‍ ഗുഗലും അങ്കിത് ഭവ്‌നയും ചേര്‍ന്നു രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി. പ്രാദേശിക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡിട്ടാണ് ഇരുവരും ശ്രദ്ധേയരായത്. ഡല്‍ഹിക്കെതിരായ രഞ്ജി പോരാട്ടത്തിലാണ് ഇരുവരും ചേര്‍ന്ന് പുറത്താകാതെ 594 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. നായകനായി ആദ്യ മത്സരത്തില്‍ ഓപണറായി ഇറങ്ങിയ ഗുഗല്‍ 351 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ നാലാമനായി ക്രീസിലെത്തിയ ഭവ്‌നെ പുറത്താകാതെ 258 റണ്‍സാണ് കണ്ടെത്തിയത്. ഇരുവരുടേയും റെക്കോര്‍ഡ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മഹാരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 635 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഡല്‍ഹി വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്.
1946-47 കാലത്ത് ബറോഡ- ഹോള്‍കര്‍ പോരാട്ടത്തില്‍ വിജയ് ഹസാരെ- ഗുല്‍ മുഹമ്മദ് സഖ്യം സ്ഥാപിച്ച 577 റണ്‍സിന്റെ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രാദേശിക റെക്കോര്‍ഡാണ് ഇന്നലെ വഴിമാറിയത്. 2012 രഞ്ജി സീസണില്‍ സൗരാഷ്ട്ര- ഗുജറാത്ത് മത്സരത്തില്‍ സാഗര്‍ ജോഗിയാനിയും രവീന്ദ്ര ജഡേജയും ചേര്‍ന്നെടുത്ത 539 റണ്‍സിന്റെ രഞ്ജിയിലെ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും ഇരുവരും ചേര്‍ന്നു പഴങ്കഥയാക്കി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായി ഗുഗല്‍- ഭവ്‌ന സഖ്യത്തിന്റെ 594 റണ്‍സ് മാറി. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരേ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര- മഹേല ജയവര്‍ധനെ സഖ്യം അടിച്ചെടുത്ത 624 റണ്‍സാണ് ഏതൊരു വിക്കറ്റിലേയും മികച്ച കൂട്ടുകെട്ട്. പാകിസ്താന്‍ പ്രാദേശിക ക്രിക്കറ്റില്‍ റാഫത്തുല്ല മുഹമ്മദ്- ആമിര്‍ സജ്ജാദ് എന്നിവര്‍ ചേര്‍ന്ന് സൃഷ്ടിച്ച 580 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.
വിജയ് ഹസാരെ- ഗുല്‍ മുഹമ്മദ് സഖ്യം സ്ഥാപിച്ച 577 റണ്‍സ് നാലാം സ്ഥാനത്തും 1997ല്‍ ശ്രീലങ്കയുടെ സനത് ജയസൂര്യ- റോഷന്‍ മഹാനാമ സഖ്യം എടുത്ത 576 റണ്‍സ് അഞ്ചാമതും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."