'മാനിസ'യുടെ രണ്ടാംഘട്ട മാലിന്യ സംസ്കരണ പരിപാടി മഞ്ചേരി നഗരത്തില്‍
മഞ്ചേരി: മഞ്ചേരി മാലിന്യ സംസ്കരണ സമിതി(മാനിസ)യുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യങ്ങളുടെ ഉറവിട സംസ്കരണത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം മഞ്ചേരി നഗരത്തില്‍ നടത്തുമെന്ന് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബു പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നഗരത്തിനു ചുറ്റുമുള്ള വിവിധ വാര്‍ഡുകളില്‍ കഴിഞ്ഞ മാസം നടന്നിരുന്നു. ഇതിന്റെ ഭാഗമായി ആറ് ടണ്‍ മാലിന്യങ്ങളാണ് 9 ലോഡുകളായി മഞ്ചേരിയില്‍ നിന്നും കയറ്റികൊണ്ടുപോയത്.
കര്‍ണാടകയിലെ പ്രത്യേക മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് ഇവ കയറ്റി അയച്ചത്. അടുത്തഘട്ട പ്രവര്‍ത്തനം മഞ്ചേരി നഗരത്തെ കേന്ദ്രീകരിച്ചു നടക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. മെഡി.കോളജ് പരിസരം, മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങള്‍, നിലമ്പൂര്‍ റോഡ് എന്നിവിടങ്ങളിലും മഞ്ചേരി -മലപ്പുറം റോഡിലെ ഓടകളിലുമാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."