HOME
DETAILS

ആവേശത്തിലാക്കി... തിരിച്ചുവരവ്

  
backup
October 14 2016 | 21:10 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കൊച്ചി: കാല്‍പന്തുകളിയുടെ വശ്യസൗന്ദര്യം തിരികെ പിടിച്ച് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കി മഞ്ഞപ്പടയുടെ തിരിച്ചുവരവ്. മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു കീഴടക്കി ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ മൂന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിലേക്ക് തിരിച്ചെത്തി. 58ാം മിനുട്ടില്‍ മൈക്കല്‍ ചോപ്രയാണ് ബ്ലാസ്റ്റേഴ്‌സിനായി മുംബൈ വലയിലേക്ക് ഗോള്‍ ഉതിര്‍ത്തത്. കരുത്തരായ മുംബൈയെ പ്രതിരോധത്തിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ്. സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനില്ലാതെ കളിക്കാനിറങ്ങിയ മുംബൈയെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കിയാണ് കൊമ്പന്‍മാര്‍ വിജയം സ്വന്തമാക്കിയത്. മുംബൈയ്‌ക്കെതിരേ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്. 

വിജയ ദാഹവുമായി മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ മുംബൈയ്‌ക്കെതിരേ കളത്തിലിറക്കിയത്. പ്രതിരോധത്തില്‍ മാര്‍ക്വീ താരവും നായകനുമായ ആരോണ്‍ ഹ്യൂസ് മടങ്ങിയെത്തി. ഗോള്‍ അടിക്കാന്‍ കഴിയാതെ കഴിഞ്ഞ കളികളില്‍ നിരാശപ്പെടുത്തിയ അന്റോണിയോ ജെര്‍മെയ്‌നെയും ഡക്കന്‍ നാസനെയും പുറത്തിരുത്തി മലയാളി താരം മുഹമ്മദ് റാഫിയെയും ഹെയ്തി സ്‌ട്രൈക്കര്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെയും ആക്രമണ നിരയുടെ ചുമതല കൈമാറി. പ്രതിരോധ താരം പ്രഥിക് ചൗധരിയെയും പുറത്തിരുത്തി. 4-2-3-1 ശൈലിയുമായാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ നേരിട്ടത്. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കി പുതിയ പരീക്ഷണം നടത്തി. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവരെത്തി. അസ്‌റാക്ക് മഹ്മ്മദും മെഹ്താബ് ഹുസൈനും സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍മാരായി. ഹെങ്ബര്‍ട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി പ്രതിരോധത്തില്‍ പ്ലേമേക്കര്‍ ഹോസുവും ജിങ്കാനും നിലയുറപ്പിച്ചു. അത്‌ലറ്റിക്കോയ്‌ക്കെതിരായ കഴിഞ്ഞ കളിയില്‍ നിന്നു വ്യത്യസ്തമായി 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്‌സിനെ നേരിട്ടത്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനും കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ട പ്രണോയ് ഹെല്‍ഡര്‍ക്കും പുറമെ ജെര്‍സണ്‍ വിയേര, ലാല്‍മങ്‌കെയ്‌സിന്‍ഗ എന്നിവരും പുറത്തിരുന്നു. പകരം അന്‍വര്‍ അലി, ഡേവിഡ് ലാല്‍റിന്‍മുന, ഫകുന്‍ഡോ കാര്‍ഡോസ എന്നിവരെ കളത്തിലിറക്കി. ഹാവോകിപിനെ ഏക സ്‌ട്രൈക്കറാക്കിയായിരുന്നു കോച്ച് ഗിമെറസ് തന്ത്രം മെനഞ്ഞത്.

ലക്ഷ്യം പിഴച്ച
ഷോട്ടുകള്‍
തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ മാറ്റത്തിന്റെ പുത്തനുണര്‍വുമായാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കളിയുടെ 23 ാം സെക്കന്‍ഡില്‍ തന്നെ മുംബൈ ഗോള്‍മുഖത്ത് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ അവസരം. ഹോസു നല്‍കിയ പാസ് സ്വീകരിച്ച് മൈതാനത്തിന്റെ ഇടത് വിങിലൂടെ പന്തുമായി കുതിച്ചു കയറി ബെല്‍ഫോര്‍ട്ട് നല്‍കിയ ക്രോസിന് മുഹമ്മദ് റാഫി തല വച്ചെങ്കിലും ഗോളി റോബര്‍ട്ടോ നെറ്റോയുടെ കൈകളില്‍ ഒതുങ്ങി. തൊട്ടു പിന്നാലെ മുംബൈയ്ക്ക് അനുകൂലമായ ഫ്രീ കിക്ക്. പന്ത് അനായാസം കൈയിലൊതുക്കി ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി. കളിയുടെ ഓരോ നിമിഷത്തിലും ഇടതു ഭാഗത്തു കൂടി പ്ലേമേക്കര്‍ ഹോസുവും വലത് ഭാഗത്തൂടെ സന്ദേശ് ജിങ്കാനും മുംബൈ ബോക്‌സില്‍ ആക്രമണത്തിന്റെ തിരമാലകള്‍ മെനഞ്ഞെടുത്തെങ്കിലും ചോപ്രയും റാഫിയും തുലയ്ക്കുകയായിരുന്നു. 25ാം മിനുട്ടില്‍ ലഭിച്ച അവസരവും ബ്ലാസ്റ്റേഴ്‌സ് നിര തുലച്ചു. ഹോസു തുടങ്ങി വച്ച നീക്കത്തിനൊടുവില്‍ പന്ത് റഫീഖിലേക്ക്. പക്ഷെ, റഫീഖിന്റെ പാസ് നിയന്ത്രിച്ച് ഷോട്ട് ഉതിര്‍ക്കാന്‍ മൈക്കല്‍ ചോപ്രക്ക് കഴിഞ്ഞില്ല. ചോപ്രയുടെ ഷോട്ട് മുംബൈ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. പന്ത് എത്തിയത് മെഹ്താബ് ഹുസൈന്റെ കാലുകളിലേക്ക്. ഹുസൈന്റെ ലോങ് ഷോട്ട് ആവട്ടെ പുറത്തേക്ക് പറന്നകന്നു. 28ാം മിനുട്ടില്‍ വീണ്ടും മറ്റൊരു മുന്നേറ്റം സൃഷ്ടിച്ച് ഹോസുവെത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയ ഹോസു ബോക്‌സിന്റെ വക്കത്തു നിന്നു പായിച്ച വലംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ മുംബൈ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി. 44ാം മിനുട്ടില്‍ മുംബൈക്ക് അനുകൂലമായ ഫ്രീ കിക്ക്.
ഇടതു വിങില്‍ ലഭിച്ച ഫ്രീ കിക്ക് ഡിഫെഡ്രിക് തൊടുത്തെങ്കിലും ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യുസ് കോര്‍ണറിന് വഴങ്ങി ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയെന്ന് ഉറപ്പിച്ച നിമിഷം. മുംബൈയുടെ ബ്രസീലിയന്‍ ഗോളി റോബര്‍ട്ടോ നാറ്റോ ഉജ്ജ്വലമായ ഡൈവിങിലൂടെ കോര്‍ണറിന് വഴങ്ങി രക്ഷകനായി. ഹോസുവിന്റെ ലോങ് പാസ് മൈക്കല്‍ ചോപ്രക്ക് കിട്ടുമ്പോള്‍ ഗോളി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. തടയാനത്തിയ മുംബൈ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ ചോപ്ര പായിച്ച തകര്‍പ്പന്‍ ഷോട്ടാണ് മുംബൈ ഗോളി രക്ഷപ്പെടുത്തിയത്.

താരമായി
മൈക്കല്‍ ചോപ്ര
ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം നടത്താനാവാതെ കുഴങ്ങിയ മുംബൈ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡേവിഡ് ലാല്‍റിന്‍മുനയെ പിന്‍വലിച്ച് ജാക്കിചന്ദിനെ കളത്തിലിറക്കി. 47ാം മിനുട്ടില്‍ മുഹമ്മദ് റഫീഖിനെ ഫകുന്‍ഡോ കര്‍ഡോസോ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക്. ഹോസു എടുത്ത കിക്ക് പുറത്തേക്ക്. റഫീനെ ഫൗള്‍ ചെയ്തതിന് കാര്‍ഡോസോക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
58ാം മിനുട്ടില്‍ മഞ്ഞപ്പയുടെ ആരാധക്കൂട്ടം കാത്തിരുന്ന ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ ആ മനോഹര നിമിഷം പിറന്നു. മികച്ച മുന്നേറ്റത്തിനു സമാപ്തി കുറിച്ച് പന്ത് ബെല്‍ഫോര്‍ട്ടിന്. ബെല്‍ഫോര്‍ട്ട് പായിച്ച ഷോട്ട് മുംബൈ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ദിശമാറി എത്തിയത് മൈക്കല്‍ ചോപ്രയിലേക്ക്. ചോപ്രക്ക് പന്ത് ലഭിക്കുമ്പോള്‍ മുന്നില്‍ മുംബൈ ഗോളി മാത്രം.
വലത്തോട്ട് വീണ ഗോളിയെ കബളിപ്പിച്ച് സുന്ദരമായ പ്ലേസിങിലൂടെ ചോപ്ര പന്ത് വലയിലാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു. ഗാലറിയില്‍ ആരാവത്തിന്റെ വെടിക്കെട്ട്. മഞ്ഞപ്പയുടെ ഗോള്‍ വരള്‍ച്ചയ്ക്ക് പാതി ഇന്ത്യക്കാരനായ ഇംഗ്ലീഷ് ഫുട്‌ബോളര്‍ മൈക്കല്‍ ചോപ്രയിലൂടെ വിരാമമായി. ഗോള്‍ വീണതോടെ ഉണര്‍ന്നെണീറ്റ മുംബൈ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലു ഹോസുവും ജിങ്കാനും ഹ്യൂസും ഉള്‍പ്പെട്ട പ്രതിരോധം ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തെ കോട്ടക്കെട്ടി കാത്തു. 65ാം മിനുട്ടില്‍ ബോയ്താങ് ഹാവോകിപിനെ പിന്‍വലിച്ച് റാള്‍റ്റയെയും ലൂസിയാന്‍ ഗോയിനെ തിരികെ വിളിച്ച് സോണി നോര്‍ദയെയും മുംബൈ കളത്തിലിറക്കി.
നോര്‍ദെ എത്തിയതോടെ മുംബൈ മുന്നേറ്റ നിരയുടെ ശക്തിയേറി. 68 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടു. സോണി നോര്‍ദെ ഇടതു വിങിലൂടെ പന്തുമായി കുതിച്ച് ബോക്‌സില്‍ പ്രവേശിച്ച് ജിങ്കാനെ മറികടന്നു പായിച്ച ഷോട്ട് ഉജ്ജ്വലമായി ക്ലിയര്‍ ചെയ്ത് ആരോണ്‍ ഹ്യൂസ് ഗാലറിയെ കൈയിലെടുത്തു. 76ാം മിനുട്ടില്‍ മുഹമ്മദ് റഫീഖിനെ പിന്‍വലിച്ച് ഇഷ്ഫഖ് അഹമ്മദിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി.
80ാം മിനുട്ടില്‍ ഗോള്‍ നേടിയ മൈക്കല്‍ ചോപ്രയെ തിരിക വിളിച്ച് കോപ്പല്‍ അന്റോണിയോ ജര്‍മെയ്‌നെയും പോരാട്ടത്തിനിറക്കി. അവസാന നിമിഷങ്ങളില്‍ കളംനിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനെ പിന്‍വലിച്ച് ഡക്കന്‍സ് നാസനെയും കോപ്പല്‍ പരീക്ഷിച്ചു. സമനിലയെങ്കിലും പിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മുംബൈയ്ക്ക് ബ്ലാസ്റ്റേഴ്‌സ് കാവല്‍നിര പ്രതിരോധ പൂട്ടൊരുക്കി പരാജയം സമ്മാനിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം പൂനെയുമായി ബാലേവാഡി സ്റ്റേഡിയത്തിലാണ്.കൊച്ചിയില്‍ നവംബര്‍ എട്ടിനു നടക്കുന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സ് സീക്കോയുടെ ഗോവയെ നേരിടും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago