HOME
DETAILS

ആഹാരപദാര്‍ഥങ്ങളും അജ്ഞതയും

  
backup
October 14 2016 | 21:10 PM

%e0%b4%86%e0%b4%b9%e0%b4%be%e0%b4%b0%e0%b4%aa%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a4

പല ആഹാരപദാര്‍ത്ഥങ്ങളെപ്പറ്റിയും അറിവുകളേക്കാളേറെ അജ്ഞതയാണ് പലര്‍ക്കുമുള്ളത്. നാം അറിയാതെയും കേട്ടു പറഞ്ഞും അത്ര ദ്രോഹകരവും ദോഷകരവുമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങളെപ്പോലും തീന്‍മേശകളില്‍ നിന്നും അകറ്റുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയെ ത്യജിച്ചാണ് നമ്മള്‍ നിലവാരമില്ലാത്തതും താരതമ്യേന വിലകുറഞ്ഞതുമായ ചില സൂര്യകാന്തി എണ്ണകള്‍ക്കുപിന്നാലെ പായുന്നതെന്ന ഒറ്റ ഉദാഹരണം മതി ഇത് തെളിയിക്കാന്‍.മുതിര്‍ന്നവര്‍ ഇങ്ങനെ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുമ്പോള്‍ ചെറുപ്പത്തില്‍ അവര്‍ കഴിച്ചിട്ടുള്ള പലതും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അപ്രാപ്യമായിരിക്കുന്നു.
ഇങ്ങനെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീന്‍മേശയില്‍ നിന്നകറ്റാന്‍ അവര്‍ പറയുന്ന ന്യായീകരണങ്ങളിലും വലിയ കഴമ്പില്ലെന്നാണ് പ്രമുഖ ഭിഷഗ്വരന്‍മാരും ഗവേഷകരും പറയുന്നത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും അവയ്‌ക്കെതിരേയുള്ള മിഥ്യാധാരണകളുമാണ് ചുവടെ.

പഞ്ചസാര കുട്ടികളെ
ഹൈപ്പര്‍ ആക്ടീവ് ആക്കും

മാതാപിതാക്കളോട് പല ഡോക്ടര്‍മാരും ഇത്തരത്തില്‍ ഒരുപദേശം നല്‍കാന്‍ സാധ്യതയേറെയാണ്. കൂടുതല്‍ മധുരം കഴിക്കുന്ന കുട്ടികള്‍ ഹൈപ്പര്‍ ആക്ടീവ് ആണെന്ന ധാരണ തെറ്റാണെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. പഞ്ചസാര കൂടുതല്‍ കഴിക്കുന്നതും ഹൈപ്പര്‍ ആക്ടീവിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടികള്‍ അമിതമായ പ്രസരിപ്പ് കാട്ടുക, നിയന്ത്രിക്കാനാവാത്തവിധം പെരുമാറുക ഇതൊക്കെ രക്ഷിതാക്കള്‍ പറയുമ്പോള്‍ ഡോക്ടര്‍മാര്‍ ഭക്ഷണ രീതികള്‍ ആരായുക സ്വാഭാവികമാണ്. എന്നാല്‍ മധുരം നന്നായി കഴിക്കുമോ എന്ന ഒറ്റ ചോദ്യത്തില്‍ രക്ഷിതാക്കള്‍ എല്ലാവരും അതേ എന്നാവും പറയുക. മധുരം ഇഷ്ടപ്പെടാത്ത കുട്ടികള്‍ വിരളമാണെന്നും ഓര്‍ക്കുക. ഇതോടെ കുറ്റം മുഴുവന്‍ മധുരത്തിനും പഞ്ചസാരയ്ക്കുമായി.
എന്നാല്‍ വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഉറക്കക്കുറവും, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും ആണ് ഇതിനുകാരണമെന്നാണ്. ഇരുമ്പിന്റെ കുറവും വ്യായാമമോ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാത്തതോ ഒക്കെയും ഇതിലേക്ക് നയിക്കുന്നു. ഊര്‍ജവും പോഷകങ്ങളും വേണ്ടവിധം നല്‍കിയാല്‍ ഹൈപ്പര്‍ ആക്ടിവിറ്റി കുറയ്ക്കാം.
ആരോഗ്യകരമായ ഇടവേള ഭക്ഷണങ്ങളും വോള്‍ വീറ്റ് ബിസ്‌കറ്റ് പോലുള്ളവയും ഇതിന് ഗുണം ചെയ്യും.

കൊച്ചുകുട്ടികള്‍ക്ക്
ആഹാരത്തോട് ആര്‍ത്തിചെറിയ പ്രായത്തിലുള്ള കുട്ടികള്‍ അവരേക്കാള്‍ മുതിര്‍ന്ന കുട്ടികളേക്കാള്‍ ആഹാരത്തോട് അമിതമായ ആര്‍ത്തി പ്രകടിപ്പിക്കുന്നതായാണ് ഒരു ധാരണയുള്ളത്. ഇത് തികച്ചും തെറ്റിദ്ധാരണയാണ്. കാരണം താരതമ്യേന കൊച്ചുകുട്ടികള്‍ ഏതുതരം ആഹാരവും രുചിച്ചുനോക്കാന്‍ സന്നദ്ധരാകാറുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ ഇക്കാര്യത്തില്‍ സാഹസികരാണ്.
സാധാരണ ഗതിയില്‍ കുട്ടികള്‍ ഒരുഭക്ഷണ പദാര്‍ത്ഥത്തോട് ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നത് അവ ആവര്‍ത്തിക്കപ്പെടുമ്പോഴാണ്. അതുകൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഒരു ആഹാരസാധനത്തോട് ഇഷ്ടക്കേടുണ്ടെങ്കില്‍ അത് കഴിപ്പിച്ചേ അടങ്ങൂ എന്ന വാശി രക്ഷിതാക്കള്‍ ഉപേക്ഷിക്കണം. ഒരു പ്രത്യേക ആഹാരം കുട്ടിക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു നല്‍കുന്നതിനു പകരം വ്യത്യസ്ത ഇടവേളകളില്‍ നല്‍കി നോക്കാവുന്നതാണ്. കുട്ടികള്‍ക്ക് അമിതാവേശം ഭക്ഷണത്തോടില്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ അവര്‍ തനിയെ കഴിക്കുകയും ചെയ്യും.


പിച്ചവയ്ക്കുമ്പോള്‍ ഓട്ട്മീല്‍
തെറ്റായ ധാരണയാണ് മാതാപിതാക്കളില്‍ പലരും വച്ചുപുലര്‍ത്തുന്നത്. പിച്ചനടക്കുന്ന കുട്ടികള്‍ക്ക് ഓട്ട്മീല്‍ നല്‍കുന്നത് ഏറ്റവും നല്ലതാണെന്ന തെറ്റായ ഒരു ധാരണ പലരിലും എവിടെനിന്നൊക്കെയോ കടന്നുകൂടിയിരിക്കുന്നു.
ഓട്ട്മീല്‍ സമ്പുഷ്ടമായ ഒരു ആഹാരപദാര്‍ത്ഥമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുതിര്‍ന്നവര്‍ക്കാണ് അത് ആരോഗ്യകരമാകുന്നത്. പിച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് അത് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍മാരും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. കാരണവും അവര്‍ വിശദീകരിക്കുന്നുണ്ട്.
ഓട്ട്മീലില്‍ നാരുകളുടെ അമിത സാന്നിദ്ധ്യമുണ്ട്. നാരുകള്‍ ദഹനപ്രക്രിയക്ക് അത്യന്താപേക്ഷിതമാണ്. അത് മുതിര്‍ന്നവരില്‍ ഗുണം ചെയ്യും. എന്നാല്‍ ഇത് കുഞ്ഞുങ്ങളുടെ ദഹനവ്യൂഹത്തെ പ്രതികൂലമായി ബാധിക്കും. ഓട്ട്മീല്‍ ഗുണത്തേക്കാളേറെ കുട്ടികള്‍ക്ക് ദോഷകരമാകുമെന്നുസാരം.

കുട്ടികള്‍ക്ക്
കുട്ടിഭക്ഷണം വേണം
മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായ രുചി ആസ്വാദനമാണ് കുട്ടികള്‍ക്കെന്നും അതുകൊണ്ട് അവര്‍ക്കുള്ള ഭക്ഷണവും അത്തരത്തിലുള്ളതായിരിക്കണമെന്നും ചിലര്‍ ധരിച്ചിരിക്കുന്നു. ഇത് തികച്ചും തെറ്റാണെന്ന് ന്യൂട്രീഷ്യന്‍മാരും മറ്റു വിദഗ്ധരും പറയുന്നു.
ആറു വയസുവരെ കുട്ടികള്‍ക്ക് ചില ഭക്ഷണ പദാര്‍ത്ഥങ്ങളോട് കമ്പം തോന്നുന്നതായിക്കാണാം. രുചിയില്ലാത്തതോ മധുരമുള്ളതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരന്തരം നല്‍കിയാല്‍ അത്തരം രുചിക്കൂട്ടുകളോട് പ്രതിപത്തി ഉള്ളവരായാവും അവര്‍ വളരുക. അതേസമയം രുചിക്കൂട്ടുകള്‍ ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചാല്‍ കുട്ടിക്ക് അതു ശീലമാവുകയും എല്ലാത്തരം രുചികളും പരീക്ഷിക്കാന്‍ സന്നദ്ധമാവുകയും ചെയ്യും.
നഴ്‌സറിയിലും മറ്റും പോയിത്തുടങ്ങുമ്പോള്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവും രുചിക്കൂട്ടുകളും കുട്ടിയുടെ ലഞ്ച് ബോക്‌സില്‍ ലഭ്യമാക്കുക. ഇത് ലോകത്തെ വൈവിധ്യമുള്ള രുചികളെ അടുത്തറിയാനും ആസ്വദിക്കാനും കുട്ടിയെ പ്രേരിപ്പിക്കും.
മാത്രമല്ല ഇത് പോഷകാംശം വര്‍ദ്ധിപ്പിക്കുകയും പ്രായമാകുന്നതിനനുസരിച്ച് ഗുണകരമായ ആഹാരരീതി കണ്ടെത്താന്‍ കുട്ടിയ് അത് പ്രാപ്തമാക്കുകയും ചെയ്യും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago