HOME
DETAILS

പോഷകമാണ് പേരയ്ക്ക

  
backup
October 14 2016 | 21:10 PM

%e0%b4%aa%e0%b5%8b%e0%b4%b7%e0%b4%95%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95

പേരയ്ക്ക അസാധാരണ പോഷകഗുണമുള്ള ഒരു ഫലമാണ്. ഇന്ത്യയില്‍ പഴവര്‍ഗ കൃഷിമേഖലയുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും പേരയ്ക്ക കൃഷി നാലാം സ്ഥാനത്താണ്. ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള അലഹബാദ് സഫേദ്, ലക്‌നോ 49, തുടങ്ങിയ സങ്കരവര്‍ഗങ്ങള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്തുവരുന്നു. ഉത്തര്‍പ്രദേശ്, ബംഗാള്‍, ആസാം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പേരയ്ക്ക വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്.

പോഷക മൂല്യം

100 ഗ്രാം പഴുത്ത പേരയ്ക്കയിലെ പോഷകങ്ങള്‍

ജലാംശം 81.7%
പ്രോട്ടീന്‍ 0.9 ഗ്രാം
കൊഴുപ്പ് 0.3 ഗ്രാം
ധാതുക്കള്‍ 0.7 ഗ്രാം
നാരുകള്‍ 5.2 ഗ്രാം
ഫോസ്ഫറസ് 28. മി. ഗ്രാം
കാല്‍സ്യം 10 മി. ഗ്രാം
ഇരുമ്പ് 1.4 മി. ഗ്രാം
വിറ്റാമിന്‍ സി 212 മി. ഗ്രാം
ഊര്‍ജ്ജം 51 കി. കലോറി
കാര്‍ബോഹൈഡ്രേറ്റ് 11.2 ഗ്രാം


ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ 'സി' ഇതില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും വന്‍തോതില്‍ പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ഒന്നാന്തരം ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പേരയ്ക്ക ഉപയോഗിക്കുന്നുണ്ട്. സംസ്‌കരണം നടത്തിയാലും വിറ്റാമിന്‍ സി നഷ്ടപ്പെടുകയില്ല എന്ന പ്രത്യേകതയുമുണ്ട്.
പേരയ്ക്കയിലെ വിറ്റാമിന്‍ സി യുടെ സാന്നിധ്യം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. മറ്റൊരു പഴവും ഇക്കാര്യത്തില്‍ പേരയ്ക്കയുടെ അടുത്തെങ്ങുമെത്തില്ല. വിറ്റാമിന്‍ സി യുടെ അഭാവം കൊണ്ട് രക്തപിത്തം, ചൊറിക്കരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്ന 'സ്‌കര്‍വി' എന്ന രോഗം പിടിപെടാം. ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ബലത്തിനാവശ്യമായ കാത്സ്യം ലഭിക്കുന്നതിന് ഈ പോഷകം വളരെ ആവശ്യമാണ്. ഒരു ശരാശരി മനുഷ്യന് ഒരു ദിവസം 30-50 മി ഗ്രം വിറ്റാമിന്‍ സി ആവശ്യമാണ്. ഇത്രയും ലഭിക്കാന്‍ ഒരു കഷണം പേരയ്ക്കയോ മൂന്നു കി.ഗ്രാം ആപ്പിളോ കഴിക്കേണ്ടിവരും .

ഔഷധഗുണങ്ങള്‍

നാരുകള്‍ അഥവാ ഫൈബര്‍ വളരെ ഉയര്‍ന്ന തോതിലുള്ളതുകൊണ്ട് മലശോധനയ്ക്ക് പേരയ്ക്ക ഒന്നാന്തരമാണ്. ദഹനേന്ദ്രിയ പ്രക്രിയകളെ ക്രമവും ത്വരിതവുമാക്കുവാന്‍ പേരയ്ക്കയ്ക്കും അതിന്റെ തളിരിലയ്ക്കും കഴിയും. പേരയില വൃണങ്ങളില്‍ അരച്ചിടാന്‍ നല്ലതാണ്. വയറുകടി, വയറിളക്കം എന്നിവ നിയന്ത്രിക്കാനും പേരയ്ക്ക പ്രയോജനപ്പെടും. ചുരുക്കത്തില്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ പ്രത്യേകിച്ചും അത്താഴത്തിനുശേഷം ഒരു പേരയ്ക്ക കഴിക്കുന്നത് വളരെ ഗുണകരവും ആരോഗ്യകരവുമായിരിക്കും.
മലയാളിയുടെ അശ്രദ്ധമൂലം വവ്വാലുകള്‍ ഭക്ഷിച്ചു തീര്‍ക്കുന്ന പേരയ്ക്ക ഇനി അത്താഴമേശയിലേക്ക് വരട്ടെ. ഒരു പേരമരം അടുക്കളമുറ്റത്തില്ലെങ്കില്‍ ഉടന്‍ ഒരെണ്ണം നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago