സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപനം 16ന്
കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടുമുതല്‍ രണ്ടാഴ്ചക്കാലം സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം 16ന് കോഴിക്കോട്ട് നടക്കും. രാവിലെ 10ന് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
നൂറുശതമാനം വിജയം നേടിയ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ട്രോഫിയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വിതരണം ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. രാവിലെ ഒന്‍പതിന് കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരന്മാരുടെ സംഗമം നടക്കും. രാവിലെ 11ന് 'ജാതീയതയില്‍ നിന്ന് മാനവികതയിലേക്ക് ' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."