കുറ്റ്യാടി നാളികേര ഉല്‍പ്പാദക കമ്പനി ജനറല്‍ബോഡി യോഗത്തില്‍ ബഹളം
നാദാപുരം: കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനിയുടെ ജനറല്‍ ബോഡി യോഗം ബഹളത്തില്‍ കലാശിച്ചു.
കമ്പനിയുടെ കീഴിലുള്ള ഇരുപത് ഫെഡറേഷനുകളിലായി ഒന്‍പതിനായിരത്തോളം ഓഹരിയുടമകളാണുള്ളത്. ഇതില്‍ പകുതിയിലധികം പേരെയും അറിയിക്കാതെയാണ് യോഗം വിളിച്ചതെന്നാരോപിച്ചാണ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യോഗം ആരംഭിച്ചയുടന്‍ തന്നെ ചില അംഗങ്ങള്‍ വേദിയിലേക്ക് കയറി മൈക്ക് കൈയടക്കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ നാദാപുരം പൊലിസും മറ്റ് അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ഇവരെ ശാന്തരാക്കിയത്.
2500 രൂപ വീതം ഓഹരി ഉടമകളില്‍ നിന്ന് കമ്പനി പിരിച്ചെടുത്തെന്നും, കമ്പനിയുടെ പ്രവര്‍ത്തനത്തിനിടയില്‍ 80 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായും കമ്പനി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. നല്ലനിലയില്‍ തുടങ്ങിയ നീര സംഭരണം നിര്‍ത്തിവെച്ചതിനെ ച്ചൊല്ലിയും യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും പാസാക്കാതെ യോഗ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രവും പ്ലാന്റും കുറ്റ്യാടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."