ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം: 50 പേര്‍ക്കെതിരേ കേസ്
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കന്നിനടയില്‍ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേ വടകര പൊലിസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, സംഘം ചേരലുള്പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹര്‍ത്താലും സംഭവവും തമ്മില്‍ ബന്ധമില്ലെന്നും പൊലിസ് പറഞ്ഞു.
പൊലിസ് പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് കന്നിനട പള്ളിക്കടുത്ത് സംഘര്‍ഷാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതെന്നും, ഹോണ്‍ മുഴക്കി വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷമുണ്ടാക്കിയവര്‍ പൊലിസിന് നേരെ കല്ലെറിയുകയായിരുന്നെന്നും പൊലിസ് പറഞ്ഞു. കല്ലേറില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ലാത്തി വീശിയതോടെ സംഘര്‍ഷമുണ്ടാക്കിയവര്‍ ഓടി മറിഞ്ഞു. ഇവരെത്തിയതെന്ന് കരുതുന്ന 13 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു. ഇവയുടെ നമ്പര്‍ യഥാര്‍ത്ഥമല്ലെന്നും ചില വണ്ടികളുടെ രജിസ്ട്രേഷന് കോഡ് മാറ്റിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."