HOME
DETAILS
MAL
യു.ഡി.എഫ് കണ്വന്ഷന് നടത്തി
backup
October 14 2016 | 22:10 PM
നടുവണ്ണൂര്‍: ഉള്ള്യേരി ഗ്രാമപഞ്ചായത്തംഗം അനീഷിനെതിരേ സി.പി.എം നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്നും ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും മൂന്നാം വാര്‍ഡ് യു.ഡി.എഫ് കണ്വന്ഷന് അഭിപ്രായപ്പെട്ടു. ജനകീയനായ വാര്‍ഡ് അംഗം സ്വന്തം വാര്‍ഡില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കാനും സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യം തീര്‍ക്കാനുമാണ് ഇത്തരം കുപ്രചാരണങ്ങള്‍.
ഇതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ ഗുണ്ടകളെ വിട്ട് ഗ്രാമസഭ അലങ്കോലപ്പെടുത്തിയതെന്നും യോഗം കുറ്റപ്പെടുത്തി.കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. എടാടത്തു രാഘവന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."