വിദ്യാര്‍ഥികളെ രാജ്യ നന്മക്ക് ഉപയോഗപ്പെടുത്തണം: എം.എസ്.എം
താമരശ്ശേരി: തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കു വിദ്യാര്‍ഥികള്‍ നീങ്ങാതിരിക്കാനും രാജ്യപുരോഗതിക്കും സാമൂഹിക സേവനത്തിനും സന്നദ്ധരാക്കുന്നതിനുമായുള്ള കര്‍മപദ്ധതികള്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തണണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എം.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈസെക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ജില്ലാ സമ്മേളനം. വിദ്യാര്‍ഥികളെ രാജ്യനന്മക്ക് ഉപയോഗപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍ ശബീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശരീഫ് നാദാപുരം അധ്യക്ഷനായി. നാസര്‍ ബാലുശ്ശേരി, താജുദ്ദീന്‍ സ്വലാഹി, മുനവ്വര്‍ സ്വലാഹി, മുനവ്വര്‍ കോട്ടക്കല്‍, സി.പി ഷജീര്‍, അബ്ദുറഷീദ് കുട്ടമ്പൂര്‍, സി.പി സലീം, മുജാഹിദ് ബാലുശ്ശേരി, പ്രൊഫ. ജൗഹര്‍ മുനവ്വര്‍, ഹാരിസ് മദനി കായക്കൊടി, സി.പി അബ്ദുല്ല, ഷമീര്‍ നദ്‌വി, ദാനിശ് കൊയിലാണ്ടണ്ടി, റാസി ബാലുശ്ശേരി, സി.പി ഷഹീര്‍, മൂനിസ് അന്‍സാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."