'എന്റെ പൂന്തോട്ടം' പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷനും ജിസം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വൃക്ഷത്തൈ വീട് ', 'പുതുമുറ്റത്തൊരു വൃക്ഷം' പദ്ധതി വിശദീകരണവും 'എന്റെ പൂന്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
ജില്ലയില്‍ രണ്ടുലക്ഷം പേര് വൃക്ഷത്തൈകള്‍ നട്ടു ഹരിത പുരസ്കാരം സമ്മാന പദ്ധതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു കുടുംബശ്രീയുടെ 'സ്നേഹവീട് ' പദ്ധതി പ്രകാരമുള്ള ഒരു പുതിയ വീട് ജിസം ഫൗണ്ടേഷന് നിര്മിച്ചുകൊടുക്കുന്നതാണു 'വൃക്ഷത്തൈ വീട് ' പദ്ധതി. പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡിലാണു വീട് നിര്‍മിച്ചുനല്‍കുന്നത്. നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്തു വൃക്ഷത്തൈ നട്ടു പരിരക്ഷിക്കുന്നവരില്നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കു കെട്ടിട നിര്‍മാണ വസ്തുക്കള്‍ സമ്മാനമായി നല്കുന്ന പദ്ധതിയാണു 'പുതുമുറ്റത്തൊരു വൃക്ഷം'.
പരിപാടി പരിസ്ഥിതി പ്രവര്ത്തകന് ശോഭീന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാഖാന്‍ അധ്യക്ഷനായി. ജിസം എക്സിക്യൂട്ടിവ് ഡയരക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഇഖ്ബാല്‍ പദ്ധതി വിശദീകരണം നടത്തി. ഫൈസല്‍ ബാലുശ്ശേരി ക്ലാസെടുത്തു. കൊയിലാണ്ടി താലൂക്കിലെ തളിര് ജൈവഗ്രാമം പദ്ധതി ഭാരവാഹികളെ ശോഭീന്ദ്രന് മാസ്റ്റര്‍ ഹരിത പുരസ്കാരം നല്കി ആദരിച്ചു.
ജിസം ഡയരക്ടര്‍ ഇസ്മാഈല്‍ കോട്ടക്കല്‍, ലെന്‍സ്ഫെഡ് ബില്‍ഡ് എക്സ്പോ ജനറല്‍ കണ്‍വീനര്‍ എന്‍ജിനീയര്‍ സുധീഷ്കുമാര്‍, കുടുംബശ്രീ കോര്പറേഷന് സി.ഡി.എസ് സൗത്ത് ചെയര്പേഴ്സന് പ്രമീള കെ, ജിസം ഡയരക്ടര്‍ വി.പി അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."