HOME
DETAILS

ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകള്‍ ഒരുങ്ങി

  
backup
October 15 2016 | 05:10 AM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0

മക്ക: ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും ഒരുങ്ങി. നേരത്തെയുള്ള അറിയിപ്പ് പ്രകാരം ഈ വര്‍ഷത്തെ വിദേശ രാജ്യങ്ങളുടെ ഉംറ സമയം ആരംഭിക്കുന്നത് മുഹറം 15 മുതലാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ മക്കയിലും മദീനയിലും പൂര്‍ത്തിയായി.

ഹജ്ജ് സീസണ്‍ ആരംഭിച്ച സമയം മുതല്‍ താല്‍കാലികമായി നിര്‍ത്തി വെച്ച ഉംറ തീര്‍ത്ഥാടക അനുമതിയാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. എല്ലാ വര്‍ഷവും ഇതേ സമയത്തു തന്നെ തുടങ്ങി ദുല്‍ഖഅദ് മാസത്തോടെ നിര്‍ത്തിയിരുന്ന സീസണ്‍ സമയം ഈവര്‍ഷം മുതല്‍ ഹജ്ജിന്റെ ഏതാനും ദിവസങ്ങള്‍ മാത്രമേ നിര്‍ത്തി വെക്കുകയുള്ളൂ. വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ആഭ്യന്തര ഉംറ തീര്‍ത്ഥാടനം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

ഇതിനകം തന്നെ ഹാജ്ജിമാരില്‍ തൊണ്ണൂറു ശതമാനവും വിദേശങ്ങളില്‍ക്ക് തിരിച്ചു പോയിട്ടുണ്ട്. ശേഷിക്കുന്നവര്‍ അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടും. അനധികൃതമായി ഹജ്ജ് സമയം കഴിഞ്ഞു തങ്ങുന്നതിനെതിരെ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ അനധികൃതമായി തങ്ങിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഇവരെ കൊണ്ട് വന്ന ഹജ്ജ് കമ്പനികള്‍ക്കെതിരെ കനത്ത നടപടികള്‍ സ്വീകരിക്കുമെന്നും സഊദി ആഭ്യന്തര മന്ത്രാലയവയും ഹജ്ജ് ഉംറ മന്ത്രാലയവയും വ്യക്തമാക്കിയിട്ടുണ്ട്.

അതെ സമയം, ഈ വര്‍ഷം മുതല്‍ ഉംറ തീര്‍ത്ഥാടനത്തിന് ചെലവ് കുത്തനെ ഉയരും. സഊദി അറേബ്യയുടെ പുതിയ വിസാ നയത്തിന്റെ ഭാഗമായി ഉംറ തീര്‍ത്ഥാടന വിസക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയത് മൂലം വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടാം തവണ മുതല്‍ ഉംറക്കെത്തുന്നവര്‍ അധിധികമായി 40,000 ഓളം ഇന്ത്യന്‍ രൂപ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ കേരളത്തില്‍ നിന്നും ആദ്യ തവണയെത്തുന്ന ഹാജിമാര്‍ക്കും തുക ആനുപാതികമായി കൂടാനാണ് സാധ്യത. എല്ലാ സര്‍വ്വീസുകളിലും അമീറുമാരെ വെക്കുന്നതിനാല്‍ ഇവര്‍ക്കുള്ള അധിക തുക തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്നതോടെ കേരളത്തില്‍ നിന്നും ആദ്യ തവണയും അതില്‍ കൂടുതല്‍ തവണയുമായി ഉംറ തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്ക് ഏകദേശം തുല്യ നിലയില്‍ ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാകും.

ഉംറയോടൊപ്പം സഊദിയിലെ പുരാതന ചരിത്ര നഗരികള്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഉംറ പ്ലസ് പദ്ധതിയും ഈ വര്‍ഷം മുതല്‍ നടപ്പാകും. 65 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനു ആദ്യ ഘട്ടത്തില്‍ അവസരം ഒരുങ്ങുന്നത്. ആഭ്യന്തര, ഹജ്ജ്, വിദേശ കാര്യ മന്ത്രാലയങ്ങളുമായി ഏകോപിച്ചു സഊദി കമ്മീഷന്‍ ഫോര്‍ ടൂര്‍ ആന്‍ഡ് നാഷണല്‍ ഹെറിറ്റേജാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ഉംറ പ്ലസ് പദ്ധതി പ്രകാരം ഈ വര്‍ഷം 65 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുമെന്നു കമ്മീഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് ആയിരം ചരിത്ര, പുരാതന നാഗരികളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ചിലത് നാമാവശേഷമായിട്ടുണ്ട്. മറ്റു ചിലത് അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നും സുല്‍ത്താന്‍ വ്യതമാക്കി. പ്രവാചക നഗരിയായ മദീനയിലെ ചരിത്ര പുരാതന മസ്ജിദുകള്‍ അറ്റ കുറ്റ പണി നടത്തി സംരക്ഷിക്കുന്നതിന് ഉദാരമതികളുടെയും വ്യവസായികളുടെയും സഹായം കമ്മീഷന്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദീനയിലെ ചരിത്ര മസ്ജിദുകളുടെ അറ്റ കുറ്റ പണികള്‍ക്ക് കമ്മീഷന്‍ പ്രത്യേക നിധിയും ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a minute ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  29 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago