എന്റെ ഭാര്യയുടെ സ്ഥാനം അടുക്കളയിലാണ്: ഭാര്യയുടെ ആരോപണത്തിന് നൈജീരിയന്‍ പ്രസിഡന്റിന്റെ മറുപടി
അബൂജ: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബൊഹാരിയും ഭാര്യയും തമ്മിലുള്ള പോര് കൊഴുക്കുന്നു. മുഹമ്മദ് ബൊഹാരിക്ക് രാഷ്ട്രീയത്തില്‍ ശ്രദ്ധയില്ലെന്നും രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അയിഷാ ബൊഹാരി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ അടുക്കളയിലാണ് ഭാര്യയുടെ സ്ഥാനമെന്നാണ് ബൊഹാരിയുടെ പരിഹാസം. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്ക്കലി്ന്റെ സാന്നിധ്യത്തിലായിരുന്നു ബൊഹാരിയുടെ വിവാദ പരാമര്‍ശം.
'അയിഷ ഏത് പാര്ട്ടിയിലില്പ്പെട്ടവളാണെന്ന് എനിക്കറിയില്ല. എന്റെ അടുക്കളയിലും ലിവിങ് റൂമിലും മറ്റ് മുറികളിലുമാണ് അവളുടെ സ്ഥാനം' ഇതായിരുന്നു ബൊഹാരിയുടെ മറുപടി. ജര്‍മന്‍ സന്ദര്‍ശനം നടത്തുന്ന് മുഹമ്മദ് ബൊഹാരി ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഭാര്യയുടെ ആരോപണത്തിന് മറുപടി പറഞ്ഞത്.
ബി.ബി.സിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ അയിഷാ ബൊഹാരി ഭര്‍ത്താവും പ്രസിഡന്റുമായ മുഹമ്മദ് ബൊഹാരിയെ നിഷിധമായി വിമര്‍ശിച്ചത്. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അടുത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തും. താന്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ആരെന്നു പോലും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇതൊക്കെ തിരുത്തിയില്ലെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുമെന്നും ഐഷ ബുഹാരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."