HOME
DETAILS
MAL
മൂന്നു മാസത്തിനു ശേഷം കശ്മിരില്‍ പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചു
backup
October 15 2016 | 05:10 AM
ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മിരില്‍ മൂന്നു മാസത്തിന് ശേഷം പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച്ച അര്‍ധ രാത്രിയോടെയാണ് സേവനങ്ങള്‍ വീണ്ടും ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെയാണ് നടപടിയെന്ന് പൊലിസ് അറിയിച്ചു.
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തോടെ ജൂലൈ 15ന് പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. പ്രീപെയ്ഡ് നമ്പറുകളിലേക്കുള്ള ഇന്‍കമിംഗ് സേവനങ്ങള്‍ കഴിഞ്ഞാഴ്ച പുനഃസ്ഥാപിച്ചിരുന്നു. മൊബൈലുകള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനായിരുന്നു സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."