HOME
DETAILS
MAL
ട്രെയിനില്‍നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തി
backup
May 12 2016 | 14:05 PM
മംഗലാപുരം: മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കിള്ളിമംഗലം സ്വദേശിനി അജിത(40)യുടെ മൃതദേഹമാണ് കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയില്‍ റെയില്‍വെ ട്രാക്കിനു സമീപം കണ്ടെത്തിയത്.വിവരമറിഞ്ഞ് ബന്ധുക്കള്‍ ഉടുപ്പിയിലേക്ക് തിരിച്ചു.
മുംബൈ താനെക്കടുത്ത് ബാദല്പൂര് ഈസ്റ്റില്‍ നിന്ന് ഞായറാഴ്ച ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് 40കാരിയായ അജിത നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം ഭര്‍ത്താവ് മുരളി അറിയുന്നത്. തുടര്‍ന്ന് റെയില്‍വെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."