തെലങ്കാനയില്‍ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഗര്‍ഭിണിയായ 19 കാരിയെ തലയ്ക്കടിച്ച് കൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ 19കാരിയായ ഗര്‍ഭിണിയെ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു. വിവാഹത്തിനു മുന്‍പ് ഗര്‍ഭം ധരിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം.തെലങ്കാനയിലെ രാഗാറെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്.
സോണി-ദേവ്ല ഇസ്ലാവത്ത് ദമ്പതികളുടെ മകള്‍ മഞ്ജുളയാണ് മരിച്ചത്.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന ഒരു മാസമായി മഞ്ജുള വീടിനടുത്തുള്ള ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. അസുഖം മാറാത്തതില്‍ സംശയം തോന്നിയ സോണി മഞ്ജുളയെ മറ്റൊരു ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
വീട്ടിലെത്തിയ ഉടനെ അമ്മയും സഹോദരങ്ങളും കൂടെ ചോദ്യം ചെയ്തെങ്കിലും മഞ്ജുള ഒന്നും പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് സഹോദങ്ങളിലൊരാളായ ജഗന് മഞ്ജുളയുടെ തലയ്ക്കടിക്കുകയായിരുന്നു. മഞ്ജുള സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
തുടര്‍ന്ന് കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിച്ച് മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ സംശയം ഉണ്ടായതോടെ പൊലിസ് മൃതദേഹം പുറത്തെടുത്ത് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്ന് വ്യക്തമായി. സംഭവത്തില്‍ മഞ്ജുളയുടെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."