തമിഴ്‌നാട് മുട്ടകള്‍ വ്യാജമല്ലെന്ന് പരിശോധനാ ഫലം
തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍നിന്നു കൊണ്ടുവന്ന മുട്ടകള്‍ വ്യാജമല്ലെന്നു പരിശോധനാ ഫലം. വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ ഒറിജിനല്‍തന്നെയാണെന്ന് തെളിഞ്ഞത്.
മുട്ടയ്ക്ക് കട്ടിയുള്ളതായി തോന്നുന്നത് ശീതീകരണ സൗകര്യങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന് ലാബ് അധികൃതര്‍ പറയുന്നു.
മുട്ടയുടെ പുറം ഭാഗവും അകവും പരിശോധനയ്ക്ക് വിധേയമാക്കി. ബോയിലിങ് ടെസ്റ്റും നടത്തി. സാധാരണ മുട്ടകളുമായി താരതമ്യവും ചെയ്താണ് മുട്ടകള്‍ ഒറിജിനലാണെന്ന നിഗമനത്തില്‍ ലാബ് എത്തിച്ചേര്‍ന്നത്.
കൊച്ചിയില്‍നിന്ന് എത്തിച്ച 24 മുട്ടകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
വ്യാജ മുട്ടകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ പരാതിയുമായി ഫുഡ്‌സേഫ്റ്റി ഓഫിസില്‍ എത്തിയിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ ഹാച്ചറികളില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജമുട്ടകള്‍ സംസ്ഥാനത്തേക്കെത്തുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് മുട്ടകളാണ് ഇവിടെനിന്നു കയറ്റിവിടുന്നത്. മൊത്തക്കച്ചവടക്കാര്‍ മുട്ടയൊന്നിന് 50 മുതല്‍ 90 പൈസ വരെയാണ് നല്‍കുന്നത്. ശേഷം ഇവര്‍ ഇത് ഉപഭോക്താക്കള്‍ക്ക് താറാവ് മുട്ട അഞ്ചു രൂപയ്ക്കും കോഴിമുട്ട മൂന്നു രൂപയ്ക്കും വില്‍ക്കും. വഴിയോര കച്ചവടക്കാര്‍ വ്യാപകമായി ഇത്തരം മുട്ടകള്‍ വിറ്റഴിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."