വില്യാപ്പള്ളി ഉസ്താദിന് സമസ്ത ബഹ്റൈന്‍ കമ്മറ്റിയുടെ ആദരം
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാരെ സമസ്ത ബഹ്റൈന്‍ കമ്മറ്റി ആദരിച്ചു.
കഴിഞ്ഞദിവസം മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സ്വലാത്ത് മജ്ലിസില്‍ വെച്ചാണ് സമസ്ത ബഹ്റൈന്‍ കമ്മറ്റിയുടെ ഉപഹാരം നല്കി ഉസ്താദിനെ ആദരിച്ചത്.
ആശൂറാ അവധി ദിനത്തോടനുബന്ധിച്ച് സമസ്ത സംഘടിപ്പിച്ച ദ്വിദിന മുഹറം ക്യാമ്പിലും അനുബന്ധ പഠന ക്ലാസ്സുകളിലും പങ്കെടുക്കാനാണ് ഉസ്താദ് ബഹ്റൈനിലെത്തിയത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട പഠന ക്യാമ്പുകളിലും വിവിധ പഠന ക്ലാസ്സുകളിലും കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഉസ്താദ് അവതരിപ്പിച്ചത്. പഠന ക്ലാസ്സുകളോടനുബന്ധിച്ച് നടന്ന സംശയ നിവാരണ സെഷനുകളും ഏറെ ശ്രദ്ധേയമായിരുന്നു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്തും വിവിധ ഏരിയകളിലും നടന്ന ക്ലാസ്സുകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിസ് ശറഫുദ്ധീന്‍ മുസ്ലിയാര്, അശ്റഫ് അന്‍വരി, അബ്ദുറഹ്മാന്, മുഹമ്മദലി വളാഞ്ചേരി, താണിയുള്ളതില്‍ ഹമീദ്, ശഹീര്‍ കാട്ടാമ്പള്ളി, ഖാലിദ് ഹാജി എന്നിവരും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."