HOME
DETAILS

ആയുധപ്പുരയുടെ സൂത്രധാരന്‍

  
backup
October 15 2016 | 18:10 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a8

'ദ മാന്‍ ഹു ഡിഡിന്റെ നോ ഹൗ ടു വിന്‍'
എങ്ങനെ ജയിക്കണമെന്നറിയാത്തവന്‍-ഇസ്രാഈല്‍ രാഷ്ട്രതന്ത്രജ്ഞന്‍ ഷിമോണ്‍ പെരെസിന്റെ ജീവചരിത്രത്തിന്റെ പേരാണിത്. ഒരു ജീവചരിത്ര പുസ്തകത്തിന്റെ ചുരുക്കെഴുത്തല്ല, പെരെസിന്റെ ജീവിതരേഖയുടെ നേര്‍ചിത്രമാണ് ഈ വിജയത്തിലെ വന്‍തോല്‍വിയുടെ അടയാളപ്പെടുത്തലുകള്‍. ഓരോ രാജ്യത്തിനും അതിന്റെതായ സംഘര്‍ഷങ്ങളും ആശയവൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലുകളുമുണ്ട്, അത് ചിലപ്പോള്‍ വിശ്വാസത്തിന്റെയോ, സമ്പത്തിന്റേയോ പേരിലുള്ളതാകാം. ഇതിനെ ചൂഷണം ചെയ്തു പല നേതാക്കളും പല രാജ്യങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരാളായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് അന്തരിച്ച ഇസ്രാഈല്‍ മുന്‍ പ്രസിഡന്റും രാഷ്ട്രീയനേതാവുമായ ഷിമോണ്‍ പെരെസ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുമ്പോള്‍ 93 വയസായിരുന്നു പ്രായം. പ്രസിഡന്റും രണ്ടുവട്ടം പ്രധാനമന്ത്രിയുമായ പെരെസ് വിദേശകാര്യ മന്ത്രി, വാര്‍ത്താമിനിമയ മന്ത്രി, ധനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു.
ഫലസ്തീനുമായുള്ള സമാധാനം പുലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ നീക്കങ്ങളിലൂടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയതാണ് പെരെസിനെ ലോകരാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. എന്നാല്‍ രാജ്യാന്തരതലത്തില്‍ സമാധാനപ്രചാരകനായി അറിയപ്പെട്ടിരുന്ന പെരെസ് ആയുധങ്ങള്‍ വാരിക്കൂട്ടിയാണ്  പൊതുജീവിതം തുടങ്ങിയത്. ഫലസ്തീനിലെ അറബികള്‍ക്കെതിരേയുള്ള കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി, ജൂത കുടിയേറ്റത്തിന് ആഹ്വാനം ചെയ്തു പശ്ചിമേഷ്യയില്‍ അസമാധാനത്തിന്റെ വിത്തുകള്‍ പാകി. പിന്നെ ഇസ്രാഈല്‍ ആണവപദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
ജീവിതത്തില്‍ നിന്നും വിടവാങ്ങിയെങ്കിലും ലോക സമാധാനത്തിന്റെയും അസമാധാനത്തിന്റെയും ചരിത്രത്തില്‍ നിന്നും ഈ പേര് ആര്‍ക്കും മായ്ച്ചുകളയാനാവില്ല. ഒരേസമയം ശാന്തിയുടെയും അശാന്തിയുടെയും വക്താവാകുക. ഇസ്രാഈല്‍ എന്ന രാജ്യത്തിന്റെ ശില്‍പികളില്‍ ഒരാളായാണ് പെരെസിനെ ലോകം കാണുന്നത്. എന്നാല്‍, ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ കരുത്തുകാട്ടാന്‍ ആയുധമണിയിക്കുമ്പോഴും സ്വന്തംജനത പെരെസിനെ അംഗീകരിച്ചിരുന്നില്ല. അങ്ങനെ വിജയത്തിന്റെയൊക്കെ അവസാനം ജന്മനാട്ടിലെ വലിയ തോല്‍വിയുടെ പേരില്‍ കൂടി പെരെസ് അറിയപ്പെട്ടു.
പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ച അദ്ദേഹത്തെ അഞ്ചുതവണയാണ് ജനങ്ങള്‍ പരാജയപ്പെടുത്തിയത്. അധികാരത്തിലുണ്ടായിരുന്ന രണ്ടു തവണയാകട്ടെ കാലാവധി പൂര്‍ത്തിയാക്കാതെ ഇറങ്ങിപോകേണ്ടി വന്നു. താന്‍ നയിക്കുന്ന ജനങ്ങളില്‍ നിന്നും പാലിച്ച അകലമാണ് ഈ തിരിച്ചടിക്ക് കാരണം.
1923 ഓഗസ്റ്റ് രണ്ടിന് പോളിഷിലെ വിഷ്‌നേവ എന്ന ജൂതസങ്കേതത്തിലാണ് പെരെസ് ജനിച്ചത്. പിതാവ് പഴയസാധനങ്ങളുടെ വ്യാപാരിയും മാതാവ് ലൈബ്രേറിയനും റഷ്യന്‍ഭാഷാ അധ്യാപികയുമായിരുന്നു. 1934ല്‍ ഈ കുടുംബം ബ്രിട്ടീഷ് നിയന്ത്രിത ഫലസ്തീനിലേക്ക് കുടിയേറി. സോഷ്യലിസ്റ്റ് യൂത്തു മൂവ്‌മെന്റില്‍ ചേര്‍ന്ന പെരെസ് പിന്നീട് കര്‍ഷകനായി. അതിനിടെ ഒരു കാര്‍പെന്ററി അധ്യാപകന്റെ മകളായ സോന്യ ഗെല്‍മാനെ വിവാഹം കഴിച്ചു. മൂന്നു മക്കളും പിറന്നു.
ഇസ്രായേല്‍ രൂപീകരിക്കുന്നതിനു മുന്‍പ് ഫലസ്തീനിലെ ജൂത സര്‍ക്കാരായിരുന്ന ജൂത ഏജന്‍സിയുടെ ചെയര്‍മാന്‍ ബെന്‍ ഗുരിയോണിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. പിന്നെ ജൂതന്‍മാരുടെ ഭീകരസംഘടനയായ ഹഗാനയില്‍ ചേര്‍ന്നു. ഫലസ്തീന്‍ അറബികള്‍ക്കെതിരേ പോരാടന്‍  ആള്‍ബലവും ആയുധവും സമ്പാദിക്കലായിരുന്നു ലക്ഷ്യം.1948 ല്‍ ഗുരിയോണ്‍ ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായപ്പോള്‍ പെരെസ് പ്രതിരോധമന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു.1953ല്‍ ഡയറക്ടര്‍ ജനറലായി. നെഗോവില്‍ ആണവനിലയം പ്രവര്‍ത്തിച്ചത് ഈ കാലത്താണ്. 1958ല്‍ സെനറ്റില്‍ അംഗമായ പെരെസ് പത്ത് വര്‍ഷത്തിനു ശേഷം ഇസ്രാഈല്‍ ലേബര്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ മന്ത്രിയായി. പിന്നെ രാഷ്ട്രീയതിരിച്ചടികളുടെ കാലമായിരുന്നു. ഇതിനിടയില്‍ കൈയേറ്റ പ്രദേശങ്ങളിലെല്ലാം ജൂതകുടിയേറ്റങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി പെരെസ് അശാന്തിയുടെ വിത്തുപാകി. 2001ല്‍ വിദേശമന്ത്രിയായതോടെയാണ് വീണ്ടും രാഷ്ട്രീയ പുനര്‍ജന്മമുണ്ടായത്.
2007ല്‍  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ പരമോന്നത സിവിലയന്‍ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ പെരെസിന് ലഭിച്ചു. 2014ല്‍ കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡലും.
 
സമാധാനദൂതന്‍; പക്ഷേ,
പെരെസിന്റെ ജീവിതം വൈചിത്രങ്ങളുടെ കൂടാരമാകുന്നത് സമാധാനത്തിനും അസമാധാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലാണ്. ഇസ്രാഈലിനെ ലോകത്തെ വന്‍ സൈനിക ശക്തിയാക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കി. ഗാസയിലും ലബനിലും ഫലസ്തീനിലും നടത്തിയ പൈശാചികമായ സൈനിക നീക്കങ്ങളെ ന്യായീകരിച്ചു. പലപ്പോഴും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരപരാധികളുടെ നിലവിളികളെ കണ്ടില്ലെന്നു നടിച്ചു. ജര്‍മനിയുമായി ആയുധങ്ങള്‍ക്കായി വിലപേശി, ഫ്രാന്‍സുമായി യുദ്ധക്കരാര്‍ ഉണ്ടാക്കി. ലോകത്തിലെ വന്‍ ആയുധവ്യാപാരത്തിലേക്ക് വഴിതെളിച്ച ഇസ്രാഈല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിക് തുടക്കമിട്ടു.
നെഗേവ് മരുഭൂമിയില്‍ 24000 കിലോവാട്ട് ആണവനിലയം സ്ഥാപിച്ച് രാജ്യത്തെ ആണവശക്തിയാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഗോലാന്‍ കുന്നുകളിലും ഭൂമി കൈയേറാന്‍ ജൂതരെ പ്രോത്സാഹിപ്പിച്ചു. ഇതോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം 1994ല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി  ഇസ്ഹാക് റബീന്‍, ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് എന്നിവര്‍ക്കൊപ്പം പങ്കിട്ടു.
ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാനത്തിനുള്ള ചരിത്രപ്രസിദ്ധമായ ഓസ്‌ലോ കരാറില്‍ ഒപ്പിട്ടതായിരുന്നു പെരെസിനെ സമാധാനപ്രിയനാക്കി ലോകം വാഴ്ത്തിയത്. എന്നാല്‍ ഈ കരാറുകളൊന്നും പശ്ചിമേഷ്യയില്‍ നിന്നും അശാന്തിയുടെ പുകയെ അകറ്റാന്‍ കഴിഞ്ഞില്ലയെന്നത് പില്‍ക്കാല ചരിത്രം. പെരെസ് മടക്കയാത്രയായതും പൂര്‍ത്തീകരിക്കാത്ത സമാധാനമെന്ന സ്വപ്നവും അതു ബാക്കിയാക്കുന്ന കൊടിയ ദുരിതങ്ങളുടെയും ഇടയില്‍ നിന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago