കണിയാമ്പറ്റ, പനമരം, തവിഞ്ഞാല്‍ പഞ്ചായത്തുകളും കല്‍പ്പറ്റ ബ്ലോക്കും സമ്പൂര്‍ണ ഒ.ഡി.എഫായി
കല്‍പ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റ, പനമരം, തവിഞ്ഞാല്‍ പഞ്ചായത്തുകളും സമ്പൂര്‍ണ ഒ.ഡി.എഫ് പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. കണിയാമ്പറ്റയില്‍ സ്വച്ഛ് ഭാരത് മിഷന്‍ പരിപാടിയിലെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതിയില്‍ പഞ്ചായത്തിലെ 628 കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി. ഒ.ഡി.എഫ് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷനായി. അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ് ഒ.ഡി.എഫ് വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ഇസ്മായില്‍, സി. ഓമന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പൗലോസ് കുറുമ്പേമഠം, വി.എം തങ്കച്ചന്‍, പി. സഫിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സജീഷ്, ആര്‍.പി.എം.യു.ടി.ഡി.എസ്.എ യോഹന്നാന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇബ്രാഹിം കേളോത്ത്, കെ.എം ഫൈസല്‍, ശകുന്തള സജീവന്‍, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഗില സുരേന്ദ്രന്‍, റൈഹാനത്ത് ബഷീര്‍, പി. ജെ രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം, സുനീറ പഞ്ചാര, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത, ജലനിധി പ്രൊജക്ട് കമ്മിഷണര്‍ ടി.എസ് സുരേഷ്, സെക്രട്ടറി പി. ഇബ്രാഹിം, വി.ഇ.ഒ റഹിം ഫൈസല്‍ സംസാരിച്ചു.
പനമരം പഞ്ചായത്ത് സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷയായി. സഹായ സംഘടനയായ മിറര്‍-സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച് ഡയറക്ടര്‍ പി.പി തോമസ് പഞ്ചായത്തില്‍ നടപ്പിലാക്കിയ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലനിധി കണ്ണൂര്‍ ഓഫിസിലെ എം.സി.ഡി ജോര്‍ജ്ജ് മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനൂപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരായ ജൂല്‍ന ഉസ്മാന്‍, ഷൈനി കൃഷ്ണന്‍, മെഹറൂന്നിസ റസാഖ്, പഞ്ചായത്തംഗങ്ങളായ എം.എ ചാക്കോ, കെ.ഇ ഗിരീഷ്, സെബാസ്റ്റ്യന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്‍, ജലനിധി റ്റി.ഡി.എസ് യോഹന്നാന്‍, ബി.ജി ഫെഡറേഷന്‍ സെക്രട്ടറി ജോസ് വെമ്പള്ളി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ആര്‍ പ്രഭാകരന്‍ സ്വാഗതവും ജലനിധി പ്രെജക്ട് കമ്മീഷണര്‍ എസ്.പി ശ്രീനാഥ് നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 330 അപേക്ഷകളായിരുന്നു ആകെ ഉണ്ടായിരുന്നത്. കുടുംബശ്രീ എ.ഡി.എസ്, വാര്‍ഡ് സിനിറ്റേഷന്‍ കമ്മിറ്റികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന്ന ഒ.ഡി.എഫ് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് നിര്‍വഹിച്ചു. വൈസ് പ്രസഡന്റ് ഷമീന പൊന്നാണ്ടി അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്തിനി ഷാജി, ഉഷ വര്‍ഗ്ഗീസ്, മെമ്പര്‍മാരായ ഹാരിസ് കണ്ടിയന്‍, ജോസഫ് പുല്ലുമാരിയില്‍, സതി വിജയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, എസ്.ടി പ്രൊമോട്ടര്‍ ചന്ദ്രിക സംസാരിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സുഭാഷ് സ്വാഗതവും, പ്രിന്‍സ് നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ഒ.ഡി.എഫ് പ്രഖ്യാപന യോഗം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സഹദ്, എന്‍.സി പ്രസാദ്, ഉഷ, റീന സുനില്‍ എന്നിവരും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി, അനില തോമസ്, സി.എം സയ്ത്, ഉഷാതമ്പി, ജിന്‍സി സണ്ണി, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അനൂപ് സംസാരിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ മുഹമ്മദാലി നന്ദിയും പറഞ്ഞു.
തവിഞ്ഞാല്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പഞ്ചായത്തായി ഒ.ആര്‍ കേളു എം.എല്‍.എ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സിബി വര്‍ഗ്ഗീസ്, മെമ്പര്‍മാരായ ലിസ്സി ജോസ്, ബിന്ദു വിജയകുമാര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത്ത് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."