HOME
DETAILS
MAL
റോഡ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം: ഐ.എന്‍.ടി.യു.സി
backup
October 15 2016 | 19:10 PM
കമ്പളക്കാട്: പച്ചിലക്കാട് മുതല്‍ കമ്പളക്കാട് വരെ റോഡ് വീതി കുട്ടുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും പച്ചിലക്കാട് മീനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഐ.എന്‍.ടി.യു.സി കണിയാമ്പറ്റ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. സാങ്കേതിത്വം പറഞ്ഞ് നിര്‍ത്തി വച്ചിരിക്കുന്ന കമ്പളക്കാട് പച്ചിലക്കാട് റോഡിന്റെ സാങ്കേതികത്വം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി മുന്‍കൈയെടുക്കണമെന്നും കണ്വന്ഷന് അഭിപ്രായപ്പെട്ടു.
ഡി.സി.സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. അഷ്റഫ് പഞ്ചാര അധ്യക്ഷനായി. മോഹിന് കടവന്‍, നജീബ് കരണി, ജോര്‍ജ്ജ്, സുരേഷ് ബാബു, രാജേഷ് വൈദ്യന്, റഷീദ് സംസാരിച്ചു. സജീവ് സ്വാഗതവും ഷംനാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."