വക്കീല്‍ ഗുണ്ടകളുടെ നിലപാട് കേരളത്തിന് അപമാനം
സംസ്ഥാന മുഖ്യമന്ത്രിയും,ചീഫ് ജസ്റ്റീസും പറയുന്നതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന ചില വക്കീലന്മാരുടെ നിലപാട് കേരളത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളെ അറിയിക്കാനും അറിയാനുമുള്ള അവകാശത്തെ കോടതിമുറികളില്‍ തന്നെതടയപ്പെടുന്ന സാഹചര്യം അതീവ ഗൗരവമേറിയതാണ്. നിയമവും ജനാധിപത്യമൂല്യങ്ങളും തകരാറിലാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നായാലും ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും തങ്ങളും ജീവിക്കുന്നത് ജനങ്ങള്‍ക്കിടയിലാണെന്നുമുള്ള ബോധം ബന്ധപ്പെട്ടവര്‍ക്കൊക്കെ ഉണ്ടാവുന്നത് നല്ലതാണ്.
സി.പി ബശീര്‍ എസ്റ്റേറ്റ്മുക്ക്
'വരമ്പത്തെ കൂലിയാല്‍' അനാഥമാകുന്ന
കുടുംബങ്ങള്‍
എന്തൊക്കെ പോരായ്മകളുണ്ടായാലുംചാണ്ടിഭരണത്തില്‍ കണ്ണൂരില്‍ ഒരാളും ചുമ്മാകൊലചെയ്യപ്പെട്ടിരുന്നില്ല.
വടകരയില്‍ ടി.പിയെ കൊന്നവരെ പൊലിസ് കൈയോടെ പിടികൂടി. കുഞ്ഞനന്തന്‍തൊട്ട് കിര്‍മാനിയടക്കമുള്ള വലിയ അന്തകരെപിടിച്ച് ജയിലില്‍ അടച്ചതോടെ യു.ഡി.എഫ് ഭരണം പൂര്‍ത്തിയാക്കിയ അഞ്ചു കൊല്ലം കേരളത്തിന് കത്തി രാഷ്ട്രീയം അന്യമായിരുന്നു.
ശവംകണ്ടാല്‍കൊതിതീരാത്ത ആര്‍.എസ്.എസ് കാരുടെയും മാര്‍കിസ്റ്റുകളുടേയും വരമ്പത്ത് വച്ചുതന്നെ കൂലിതിരിച്ചുകൊടുക്കാനുള്ള ആഹ്വാനമാണ് നിരപരാധികള്‍ ഇങ്ങനെ കൊലചെയ്യപ്പെടുന്നതിനും, പാവം കുടുംബങ്ങള്‍ അനാഥമാകുന്നതിനും കാരണം. മനുഷ്യ ജീവന് വിലമതിക്കുന്ന ഭരണാധിപരാണ് നമുക്ക് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."