HOME
DETAILS

പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

  
backup
October 15 2016 | 19:10 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

ഏറെക്കാലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ ഇടതടവില്ലാതെ ഒന്നൊന്നായി തുടരുകയാണ്. ഫലസ്തീനിലെ ഇസ്‌റാഈല്‍ രാജ്യം പിറവിയെടുത്തത് മുതല്‍ ഈ വിഷയത്തിലും ഗള്‍ഫ് യുദ്ധത്തിലും അതിനു മുന്‍പും ശേഷവുമുള്ള ഓരോ സന്ദര്‍ഭവും പശ്ചിമേഷ്യ പുകഞ്ഞു കൊണ്ടിരുന്നെങ്കിലും അല്‍പകാലം അതിനു ശമനം കൈവന്നിരുന്നു. എന്നാല്‍ അടുത്ത കാലത്തായി വീണ്ടും ഇവിടെ അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയും ഇപ്പോള്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്കും അനിയന്ത്രിത സാഹചര്യത്തിലേക്കും നീങ്ങുന്നുവെന്നാണ് സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇവിടത്തെ പ്രഗല്‍ഭ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായ അസ്വാരസ്യം കൂടുതല്‍ നശീകരണത്തിലേക്ക് ലോകത്തെ കൊണ്ടെത്തിക്കുമെന്ന തലത്തിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. ഒരു പക്ഷെ രാഷ്ട്ര ഭരണ തലവന്മാര്‍ സംയമനത്തോടെ കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ലോകത്തിന്റെ നശീകരണത്തിന് തന്നെ കാരണമായേക്കുമെന്ന ഭീതിപ്പെടുത്തലും ഉയര്‍ന്നു കഴിഞ്ഞു. ലോക രാജ്യങ്ങള്‍ ചേരി തിരിഞ്ഞു നടത്തുന്ന സിറിയയിലെ പ്രശ്‌നവും അതിനു പുറമെ യമനിലെ സൈനിക നടപടിയും കൂടുതല്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്.  
അറബ് ഐക്യത്തിന് എക്കാലത്തും തുരങ്കം വക്കുകയും തങ്ങളുടെ എതിര്‍ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന ഇറാന്റെ പ്രവര്‍ത്തനത്തിന് ആക്കം കൂടിയത് മൂലം ഉടലെടുത്ത സംഘര്‍ഷമാണ് ഇപ്പോള്‍ യമനില്‍ രൂക്ഷമായിരിക്കുന്നത്. സുന്നീ ഭൂരിപക്ഷ പ്രദേശങ്ങളായ അറബ് രാജ്യങ്ങളെ ശിഥിലമാക്കാന്‍ ഇറാന്‍ ഏറെ കാലമായി കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനു അവര്‍ ഏതു നിലപാടും സ്വീകരിക്കുന്ന കാഴ്ചയാണ് നിലവില്‍ ഇവിടെ കാണുന്നത്. ഇറാന്റെ ആവിര്‍ ഭാവ കാലം മുതല്‍ ഇതിനുള്ള ശ്രമം അവര്‍ തുടങ്ങിയിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളിലെ കരുത്തുറ്റ ഭരണ നേതൃത്വം അവയെല്ലാം വകഞ്ഞു മാറ്റി പ്രയാണം നടത്തിയ കാഴ്ചയാണ് ലോകം കണ്ടിരുന്നത്. എന്നാല്‍ ഇറാന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് അവരുടെ അവസാന കുതന്ത്രമാണ് പശ്ചിമേഷ്യയെ കൂടുതല്‍ അപകടത്തില്‍ ആക്കുന്നത്.
   പൂര്‍ണ്ണമായും ശീഈ ആശയം വച്ച് പുലര്‍ത്തുന്ന ഇറാന്റെ ചിന്തകള്‍ക്ക് ശക്തി പകരാന്‍  ആദ്യമായി തകര്‍ക്കേണ്ടത് പ്രമുഖ അറബ് രാജ്യമായ സഊദി അറേബ്യയെയാണ്. അതിനുള്ള ഇറാന്റെ ശ്രമത്തിനു ആ രാജ്യത്തിന്റെ വയസ്സുണ്ട്.   യമനിലെ ഹൂതികളുടെ നീക്കം പന്തിയല്ലെന്ന് കണ്ട സഊദി ഭരണകൂടം ആദ്യ ഘട്ടത്തില്‍ സമാധാന പൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കും പ്രശ്‌ന പരിഹാരത്തിനും രംഗത്തെത്തി. എന്നാല്‍ അയല്‍ രാജ്യമായ യമന്റെ സൗഖ്യമായ നിലനില്‍പ്പിനു ആദ്യ ഘട്ടത്തില്‍ കിണഞ്ഞു പരിശ്രമിച്ച സഊദി അറേബ്യ ഏകദേശം നാല് വര്‍ഷക്കാലം ഈ ദൗത്യവുമായി രംഗത്തു നിലനിന്നിരുന്നു.  യമനിലെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതോടെ സഊദിയുടെ അതിര്‍ത്തി പ്രദേശമായ ദക്ഷിണ സഊദി ഭാഗത്തോട് ചേര്‍ന്നുള്ള ഇറാന് കീഴിലുള്ള അപ്രഖ്യാപിത രാഷ്ട്രം ഹൂതികളുടെ പേരില്‍ രുപീകരിക്കുകയാണ് ഇറാന്‍  ചെയ്തത്. മാത്രമല്ല ഇതേ സമയത്തു തന്നെ സഊദിയുടെ മറ്റു പല ഭാഗത്തേയും ലക്ഷ്യം വച്ചും ഇറാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. സഊദിയുടെ  ഭാഗത്തുള്ള ഇറാഖിലും ഇപ്പോള്‍ പിടികിട്ടാ കയമായി മുങ്ങി താഴ്ന്ന സിറിയയിലും ഇറാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു. മാത്രമല്ല, അയല്‍ അറബ് രാജ്യങ്ങളായ ബഹ്‌റൈന്‍, കുവൈത്, ഇറാഖ് തുടങ്ങിയിടങ്ങളിലും സഊദിയിലെ പല പ്രവിശ്യകളും കേന്ദ്രീകരിച്ചും ഇറാന്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇറാന്‍ വ്യാപൃതമാകുകയും ചെയ്തു.
   പല ഘട്ടങ്ങളിലും ഇറാനെതിരേ സഊദി ശക്തമായി തെളിവുകള്‍ സഹിതം രംഗത്തെത്തിയെങ്കിലും സംയമനത്തിന്റെ മാര്‍ഗം സ്വീകരിച്ചു അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പുകള്‍ മാത്രം നല്‍കി പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ ശക്തി ഉപയോഗിച്ച് കൂടുതല്‍ മേഖലകളിലേക്ക് ചേക്കേറിയതും യമനിലെ ഭൂരിഭാഗം വരുന്ന ഭൂ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തില്‍ വരുത്തുന്നതിന് ശ്രമം തുടങ്ങിയപ്പോഴാണ് യമന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചത്. അതിനായി അറബ് മേഖലയിലെ ഏറ്റവും വലിയ സൈനിക സാമ്പത്തിക രാജ്യമായ സഊദിയുടെ നേതൃത്വത്തില്‍ യുദ്ധസേന രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തത്. എന്നാല്‍ യുദ്ധം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യമന്റെ ഏകദേശ നിയന്ത്രണം വിമത വിഭാഗമായ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തുവെങ്കിലും നേരത്തേ സൂചിപ്പിച്ചതു പോലെ വെറും പതിനഞ്ചു ശതമാനം മാത്രമുള്ള ഹൂതികള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് പിന്നീട് ലോകം ദര്‍ശിച്ചത്.
     പ്രാദേശിക സംഘര്‍ഷത്തിന്റെ ഭാഗമായി സായുധ ഭരണം യമനില്‍ ഉണ്ടാക്കി സഊദിയുടെ ഉറക്കം കെടുത്തുകയെന്ന ഇറാന്റെ അജണ്ടയാണ് ഇവിടെ വിജയം കണ്ടത്. യുദ്ധം തുടങ്ങി ഏകദേശം രണ്ടു വര്‍ഷത്തോടടുക്കുമ്പോഴും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സഖ്യ സേനക്കായിട്ടില്ല എന്ന് വേണം മനസിലാക്കാന്‍.സത്യത്തില്‍ സഊദിക്കെതിരെയുള്ള ഒരു സൈനിക താവളമായി യമനിനെ മാറ്റുകയായിരുന്നു ഇറാന്‍ എന്നാണു അന്തരാഷ്ട്ര  ബുദ്ധിജീവികള്‍ ഇതിനെ വിശകലനം ചെയ്യുന്നത്. ഇപ്പോള്‍ സഊദിക്കെതിരെ  കനത്ത ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇവര്‍ ഉപയോഗിക്കുന്ന ആയുധവും മറ്റും ഇറാന്‍ നല്‍കുന്നതാണെന്ന തെളിവുകളും സഊദി നേതൃത്വം നല്‍കുന്ന സഖ്യ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
   ഇപ്പോള്‍ യമനിലെ ആക്രമണം മൂര്‍ധന്യ ദശയിലെത്തിയെന്നു വേണം അനുമാനിക്കാന്‍. അടുത്ത ദിവസങ്ങളിലായി നടക്കുന്ന ആക്രമണങ്ങളും സംഭവങ്ങളും അതാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളും മറ്റും നോക്കിയാല്‍ അത് മനസിലാക്കാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി ഹൂതികള്‍  വിട്ട സ്‌കഡ് ഇനത്തില്‍ പെട്ട മിസൈല്‍ പതിച്ചത് ലോക മുസ്‌ലിംകളുടെ കേന്ദ്രമായ വിശുദ്ധ മക്കക്ക് സമീപമുള്ള തായിഫിനു സമീപമാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. മക്കയില്‍ നിന്നു വെറും 70 കിലോമീറ്റര്‍ ദൂരം മാത്രമുള്ള തായിഫില്‍ ഇത്തരം ഒരു മിസൈല്‍ യമനില്‍ നിന്നും എത്തിയെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന വസ്തുത മനസിലാക്കേണ്ടിയിരിക്കുന്നു. ഏകദേശം 700 കിലോമീറ്ററുകള്‍ താണ്ടിയാണ് മക്ക പ്രവിശ്യയില്‍ മിസൈല്‍ പതിച്ചത്. യമനിലെ വിമത വിഭാഗമായ അലി സ്വാലിഹുമായി ചേര്‍ന്നാണ് ഹൂതികള്‍ മിസൈലുകള്‍ കൈക്കലാക്കിയത്. നേരത്തെ തന്നെ മിസൈലുകള്‍ അലി സാലിഹ് പക്ഷം കൈക്കലാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഊദി നേരത്തെ മുന്നറിയിപ്പ് നല്‍കിയ യമനിലെ അട്ടിമറി, തങ്ങളുടെ സുരക്ഷക്കെതിരാകുമെന്ന വേവലാതി ശരിവക്കുന്നതാണിത്.
     മാത്രമല്ല, സഖ്യ കക്ഷി രാജ്യമായ യു.എ.ഇ യുടെയും ഏറ്റവും ഒടുവില്‍ അമേരിക്കയുടെയും സൈനിക കപ്പലുകള്‍ക്ക് നേരെ വരെ ഹൂതികളുടെ മിസൈല്‍ ആക്രമണം നടന്നു. ഇതോടെ അമേരിക്കയും ഇപ്പോള്‍ യമനിലെ ഹൂതികള്‍ക്ക് നേരെ പ്രത്യക്ഷമായി ആക്രമണം നടത്തുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
യമന് സമീപമുള്ള അതി പ്രധാനമായ കപ്പല്‍ ചാലായ ഏദന്‍ കടലിടുക്കിലേക്കാണ് ഇപ്പോള്‍ അമേരിക്ക  നീങ്ങിയിരിക്കുന്നത്. എന്നാല്‍ പിന്നില്‍ നിന്നും നാടകം കളിക്കുന്ന ഇറാനെ ഭയപ്പെടുത്താനും മുന്നറിയിപ്പുമായി സഊദി ശക്തമായ സൈനിക അഭ്യാസവും ഏതാനും ദിവസം മുന്‍പ് നടത്തിയിരുന്നു. അതിനു ശേഷമാണ് ഹൂതികളുടെ ഭാഗത്തു നിന്നും കപ്പലിന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പകരമായി തിരിച്ചടിയെന്നോണം ഹൂതികളുടെ നീയന്ത്രണത്തിലുള്ള മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലേക്ക്  അമേരിക്ക നേരിട്ട് ആക്രമണം നടത്തുകയും ഹൂതികളുടെ അതി പ്രധാനമായ റഡാറുകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു പിന്നാലെയായി ഇറാന്‍ യുദ്ധ കപ്പലുകള്‍ കൂടി ഈ മേഖലയിലേക്ക് അയച്ചതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍. ഇത് അമേരിക്കയെയും സഊദിയെയും പ്രകോപിപ്പിക്കാനും കരുതിക്കൂട്ടി സംഘര്‍ഷം ഉണ്ടാക്കാനുമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും ശക്തമായ തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു.
ഇതിനിടയിലാണ് ഇറാന്റെ അല്‍ വന്ദ്, ബുഷാഹിര്‍ എന്നീ പടക്കപ്പലുകള്‍ മേഖലയിലേക്ക് പുറപ്പെട്ടത്. പ്രധാന കടലിടുക്കായ ഇതിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനെന്നാണ് ഇറാന്റെ വാദം. സോമാലിയക്കും താന്‍സാനിയക്കും സമീപം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കൂടിയാണ് കപ്പലുകള്‍ നീങ്ങിയത്. ഇങ്ങനെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് മേഖലയെ കൊണ്ടെത്തിക്കുന്നത് മൂലം അസ്ഥിരതയുണ്ടാക്കി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി തങ്ങളുടെ മുഖ്യ ശത്രുവായി കണക്കാക്കിയിട്ടുള്ള സഊദി അറേബ്യയുടെ പതനമാണ് ഇറാന്‍ കാണുന്നത്. യമനിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് യു.എന്നും പാശ്ചാത്യ ശക്തികളും അംഗീകരിച്ച രണ്ടു പോം വഴികളും അംഗീകരിക്കാന്‍ ഹൂതികള്‍ തയാറാകാത്ത കാലത്തോളം യുദ്ധം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഹൂതികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതും ഇത്തരം സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്തിരിയാന്‍ ഇവര്‍ക്ക് ശക്തി നല്‍കുന്നതും ഇറാന്‍ മാത്രമാണ്. ഹൂതികളെ അതി ശക്തമായി നേരിട്ട് പൂര്‍ണ്ണ ആധിപത്യം ഉണ്ടാക്കിയെടുക്കുകയോ അല്ലെങ്കില്‍ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് വെള്ളവും വളവും നല്‍കുന്ന ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ലോക ശക്തികള്‍  മുതിരാത്ത കാലത്തോളം യമന്‍ പ്രതിസന്ധിയും, സൈനിക നീക്കവും ഇത് പോലെ തുടരുകയും, ഒരു പക്ഷെ അവസാനം കൈവിട്ട കളിയിലേക്ക് ഇത് എത്തിച്ചേരുകയും ചെയ്യും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  20 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  20 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  21 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  21 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  21 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  21 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  a day ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  a day ago